മീടൂ ക്യാമ്പയ്ന്‍ ഗൂഗ്ലിയില്‍ കറങ്ങിത്തിരിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റും; ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെ ആരോപണം

മീടൂ ക്യാമ്പയ്ന്‍ പടര്‍ന്നുപിടിക്കുന്നു. ഇപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്കും പടര്‍ന്നുപിടിക്കുകയാണ്
മീടൂ ക്യാമ്പയ്ന്‍ ഗൂഗ്ലിയില്‍ കറങ്ങിത്തിരിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റും; ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെ ആരോപണം

മുംബൈ: സ്ത്രീകള്‍ക്കെതിരെയുളള ലൈംഗിക ചൂഷണങ്ങളെ തുറന്ന് കാട്ടി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ മുഖംമൂടികള്‍ ഒന്നിന് പിന്നാലെ ഒന്നായി അഴിഞ്ഞുവീഴുന്ന തരത്തില്‍ മീടൂ ക്യാമ്പയ്ന്‍ പടര്‍ന്നുപിടിക്കുന്നു. സിനിമ, രാഷ്ട്രീയം, സംഗീതം, സാഹിത്യം, കായികം തുടങ്ങി വിവിധ മേഖലകളിലുള്ള പ്രശസ്തര്‍ക്ക് നേരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഇപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്കും പടര്‍ന്നുപിടിക്കുകയാണ്. 

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെ ഒരു വനിതാ മാധ്യമ പ്രവര്‍ത്തക ലൈംഗിക ആരോപണവുമായി രംഗത്തെത്തി. പെടെസ്ട്രയന്‍ പോയറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജോഹ്‌രിക്കെതിരെ യുവതി ആരോപണമുന്നയിച്ചത്. ജോലി സംബന്ധമായി സമീപിച്ചതിന് പിന്നാലെ ജോഹ്‌രി തന്നോട് മോശമായി പെരുമാറിയെന്നാണ് പേര് വെളിപ്പെടുത്താതെയുള്ള മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം. ജോഹ്‌രി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കം പുറത്തുവിട്ടാണ് യുവതിയുടെ മീടൂ ആരോപണം. 

ഡിസ്‌കവറി നെറ്റ്‌വര്‍ക്‌സ് ഏഷ്യാ പസഫിക്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യാ ജനറല്‍ മാനേജരുമായിരുന്ന ജോഹ്‌രി ഈ സ്ഥാനങ്ങളൊഴിഞ്ഞാണ് 2016 ഏപ്രിലില്‍ ബിസിസിഐയുടെ പ്രഥമ സിഇഒ ആയി ചുമതലേയറ്റത്. നേരത്തെ ശ്രീലങ്കയുടെ മുന്‍താരവും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരേയും ലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗക്കെതിരേയും ലൈംഗികാരോപണമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com