അന്ന് അവര്‍ ഇങ്ങനെ ചിരിച്ചതിന്റെ കാരണം, ഷുഐബ് മാലിക്ക് തുറന്നു പറയുന്നു

ഫൈനലില്‍ ഇന്ത്യ തോറ്റുവെങ്കിലും പോസിറ്റീവ് വൈബ് നല്‍കുന്ന ഫോട്ട് കണ്ട് ആരാധകരെല്ലാം ചോദിച്ചു, എന്ത് പറഞ്ഞാവും ഇവര്‍ ഈ ചിരിക്കുന്നത്? 
അന്ന് അവര്‍ ഇങ്ങനെ ചിരിച്ചതിന്റെ കാരണം, ഷുഐബ് മാലിക്ക് തുറന്നു പറയുന്നു

സമ്മാനദാന ചടങ്ങിനിടെ കോഹ് ലിയും യുവിയും മാലിക്കുമെല്ലാം തമാശ പറഞ്ഞ് ചിരിച്ചു നില്‍ക്കുന്ന ഫോട്ടോയായിരുന്നു 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഫൈനലില്‍ ഇന്ത്യ തോറ്റുവെങ്കിലും പോസിറ്റീവ് വൈബ് നല്‍കുന്ന ഫോട്ട് കണ്ട് ആരാധകരെല്ലാം ചോദിച്ചു, എന്ത് പറഞ്ഞാവും ഇവര്‍ ഈ ചിരിക്കുന്നത്? 

ആ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കുകയാണ് പാക് താരം ഷുഐബ് മാലിക്ക്. യുവിയും ഞാനും കോഹ് ലിയും ബൗളിങ് കോച്ച് അസ്ഹര്‍ മഹ്മൂദും ആ ക്യാച്ചിനെ കുറിച്ച് തന്നെ സംസാരിച്ചായിരുന്നു ആ ചിരിച്ചത്. ആ ക്യാച്ച് നഷ്ടപ്പെട്ട് കഴിഞ്ഞിട്ട് സയിദ് അജ്മല്‍ എന്താണ് നിങ്ങളോട് കാരണം പറഞ്ഞതെന്നാണ് കോഹ് ലി ആ സമയം എന്നോട് ചോദിച്ചത്. ക്രിസ് ഗെയ്‌ലിനെ പുറത്താക്കാനുള്ള അവസരമായിരുന്നു ആശയവിനിമയത്തിലെ പോരായ്മയെ തുടര്‍ന്ന് ഞങ്ങള്‍ നഷ്ടപ്പെടുത്തിയത്. 

ഞാന്‍ അജ്മലിനോട് ചോദിച്ചു, ക്യാച്ച് എടുക്കാന്‍ പാകത്തല്‍ പൊസിഷന്‍ എടുത്തതിന് ശേഷം എന്തുകൊണ്ട് അവസാന നിമിഷം പിന്മാറി? നിങ്ങള്‍ ക്യാച്ച് ഡ്രോപ്പ് ചെയ്യുകയാണ് എങ്കില്‍ അത് പിടിക്കാന്‍ വേണ്ടിയാണ് ഞാന്‍ താഴെ ഇരുന്നതെന്നായിരുന്നു അജ്മലിന്റെ മറുപടി എന്ന് ഞാന്‍ കോഹ് ലിയോടും യുവിയോടും പറഞ്ഞു. ഇത് കേട്ടായിരുന്നു അവരുടെ ചിരി. 

180 റണ്‍സിനായിരുന്നു ഇന്ത്യയെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചുവിട്ടത്. ഫഖര്‍ സമന്റെ സെഞ്ചുറി ബലത്തില്‍ 338 റണ്‍സ് പാക്കിസ്ഥാന്‍ എടുത്തപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യ ഒഴികെ എല്ലാവരും പരാജയപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com