ദൈവത്തോട് പ്രാര്‍ത്ഥിച്ചത് കോഹ് ലിയുടെ വിക്കറ്റിന്, തൊട്ടടുത്ത ബോളില്‍ കോഹ് ലി പുറത്ത്; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ കഥ പറഞ്ഞ് പാക് താരം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയ വഴി വെളിപ്പെടുത്തുകയാണ് പാക് സ്പിന്നര്‍ മുഹമ്മദ് അമിര്‍
ദൈവത്തോട് പ്രാര്‍ത്ഥിച്ചത് കോഹ് ലിയുടെ വിക്കറ്റിന്, തൊട്ടടുത്ത ബോളില്‍ കോഹ് ലി പുറത്ത്; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ കഥ പറഞ്ഞ് പാക് താരം

കോഹ് ലി ക്രീസില്‍ നിന്നാല്‍ ഇന്ത്യ ജയം പിടിക്കും എന്ന് ഉറപ്പായിരുന്നു. ദൈവത്തോട് ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു, കോഹ് ലിയുടെ വിക്കറ്റിന് വേണ്ടി. പ്രാര്‍ത്ഥിച്ച അടുത്ത ബോളില്‍ തന്നെ കോഹ് ലിയുടെ വിക്കറ്റ് എനിക്ക് കിട്ടി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയ വഴി വെളിപ്പെടുത്തുകയാണ് പാക് സ്പിന്നര്‍ മുഹമ്മദ് അമിര്‍. 

അഞ്ച് റണ്‍സ് എടുത്ത് നില്‍ക്കെ മൂന്നാം ഓവറില്‍ കോഹ് ലിയുടെ ക്യാച്ച് അസ്ഹര്‍ അലി നഷ്ടപ്പെടുത്തി. ക്യാച്ച് നഷ്ടപ്പെട്ടതിന്റെ രോക്ഷത്തില്‍ എറിഞ്ഞ അടുത്ത ഡെലിവറിയില്‍ കോഹ് ലിയുടെ വിക്കറ്റ് വീഴുകയായിരുന്നു. ഇന്‍സ്വിങ് ഡെലിവറിയാണ് ഞാന്‍ കോഹ് ലിക്ക് നേരെ എറിഞ്ഞത്. കിടിലന്‍ ക്യാച്ചിലൂടെ ഷദാബ് ഖാനായിരുന്നു കോഹ് ലിയെ പവലിയനിലേക്ക് മടക്കിയത്. 

ഇന്‍സ്വിങ്ങറിലൂടെ തന്നെയാണ് ഞാന്‍ രോഹിത് ശര്‍മയേയും പുറത്താക്കിയത്. സച്ചിന്റെ വിക്കറ്റാണോ കോഹ് ലിയുടേതാണ് കരിയറിലെ മികച്ച വിക്കറ്റ് നേട്ടം എന്ന ചോദ്യത്തിന് രണ്ടു പേരുടേയും വിക്കറ്റ് വിലമതിക്കാനാവാത്തത് എന്നായിരുന്നു അമിറിന്റെ മറുപടി. സച്ചിന്റെ കാലത്ത്, ഞാന്‍ ടീമില്‍ പുതുമുഖമായിരുന്നു. അതുകൊണ്ട് സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയത് എപ്പോഴും സ്‌പെഷ്യലാണെന്നും പാക് ഫാസ്റ്റ് ബൗളര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com