മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സൗദി കിരീടാവകാശി സ്വന്തമാക്കുന്നു; ഖഷോഗിയുടെ മരണത്തിലെ പ്രതിസന്ധിക്കിടയിലും വമ്പന്‍ കൈമാറ്റത്തിന് വഴി ഒരുങ്ങുന്നു

ഖഷോഗിയുടെ മരണത്തിന്റെ പേരില്‍ അമേരിക്ക, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിക്ക് നേരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സൗദി കിരീടാവകാശി സ്വന്തമാക്കുന്നു; ഖഷോഗിയുടെ മരണത്തിലെ പ്രതിസന്ധിക്കിടയിലും വമ്പന്‍ കൈമാറ്റത്തിന് വഴി ഒരുങ്ങുന്നു

പ്രീമിയര്‍ ലീഗ് വമ്പന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൗദി അറേബ്യയുടെ കൈകളിലേക്ക്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണത്തിന് പിന്നാലെ സൗദിക്ക് നേരെ ലോക രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചുവെങ്കിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കുവാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ഫലം കാണുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

സൗദിക്കെതിരെ ബ്രിട്ടീഷ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടാണ് പ്രീമിയര്‍ ലീഗിനും പിന്തുടരേണ്ടി വരിക. ഖഷോഗിയുടെ മരണത്തിന്റെ പേരില്‍ അമേരിക്ക, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിക്ക് നേരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വിമര്‍ശനം ഉന്നയിക്കുമ്പോഴും രാഷ്ട്രീയ, സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി സൗദിയോടുള്ള സൗഹൃദ ബന്ധം നിലനിര്‍ത്താനാവും ഈ രാജ്യങ്ങള്‍ ശ്രമിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 

അതിനാല്‍, നിലവിലെ സാഹചര്യത്തിലും, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കുവാനുള്ള സൗദിയുടെ നീക്കത്തിന് ബ്രിട്ടീഷ് ഭരണകൂടം തടയിടില്ലാ എന്നാണ് സൂചന. ഏഴായിരം കോടി രൂപയ്ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉടമകളായ ഗ്ലാസര്‍ കുടുംബത്തിന്റെ നിലപാടാകും ഇതില്‍ നിര്‍ണായകമാവുക. സൗദിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കൈമാറുന്നതിനെതിരെയാണ് ക്ലബ് സഹ ഉടമ അവ്‌റാം ഗ്ലാസര്‍ ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com