38കാരനായ ഓസ്‌ട്രേലിയന്‍ ഇതിഹാസവും ഐ.എസ്.എല്ലിലേക്ക്; ടിം കാഹിലിനെ ഇനി ജംഷഡ്പുര്‍ എഫ്.സിയില്‍ കാണാം

ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ഫുട്‌ബോള്‍ ഇതിഹാസവും അവരുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററുമായ ടിം കാഹില്‍ ഇനി ഐ.എസ്.എല്ലില്‍ കളിക്കും
38കാരനായ ഓസ്‌ട്രേലിയന്‍ ഇതിഹാസവും ഐ.എസ്.എല്ലിലേക്ക്; ടിം കാഹിലിനെ ഇനി ജംഷഡ്പുര്‍ എഫ്.സിയില്‍ കാണാം

ജംഷഡ്പുര്‍: ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ഫുട്‌ബോള്‍ ഇതിഹാസവും അവരുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററുമായ ടിം കാഹില്‍ ഇനി ഐ.എസ്.എല്ലില്‍ കളിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്റെ താരമായിരുന്ന കാഹിലിനെ ജംഷഡ്പുര്‍ എഫ്.സി ടീമിലെത്തിച്ചു. അതേസമയം കരാര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല. 

ടിം കാഹിലും ജംഷഡ്പൂര്‍ എഫ്.സിയും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജുകളിലൂടെ ഐ.എസ്.എല്‍ പ്രവേശം സ്ഥിരീകരിച്ചിട്ടുണ്ട്.

14 വര്‍ഷം ഓസ്‌ട്രേലിയയുടെ ജഴ്‌സി അണിഞ്ഞ കാഹില്‍ റഷ്യന്‍ ലോകകപ്പിന് ശേഷമാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ഓസ്‌ട്രേലിയക്കായി 107 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 50 ഗോളുകളാണ് താരം നേടിയത്. നാല് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞ 38കാരനായ സ്‌െ്രെടക്കര്‍ മൂന്ന് ലോകകപ്പില്‍ ഗോള്‍ നേടിയിട്ടുണ്ട്.

2004ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് കാഹില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയത്. 2006 ലോകകപ്പില്‍ ജപ്പാനെതിരെ കാഹില്‍ ഇരട്ട ഗോളുകളടിച്ചു. അന്ന് മറ്റൊരു റെക്കോര്‍ഡും താരം സ്വന്തമാക്കി. ലോകകപ്പില്‍ ഗോളടിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമെന്ന ചരിത്ര നേട്ടം. 2010, 2014 ലോകകപ്പിലും കാഹില്‍ ഗോളുകള്‍ നേടി. 2014 ലോകകപ്പില്‍ ഹോളണ്ടിനെ ഓസീസ് 3-2ന് മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ ഒരു ഗോള്‍ കാഹിലിന്റെ വകയായിരുന്നു. ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ഇരട്ട ഗോളിലൂടെ വിജയമൊരുക്കിയതും കാഹിലിന്റെ ബൂട്ടുകളായിരുന്നു.

20 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറില്‍ എട്ട് വര്‍ഷം എവര്‍ട്ടനായി കളത്തിലിറങ്ങിയ കാഹില്‍ കരയിറിന്റെ തുടക്കത്തില്‍ ദീര്‍ഘനാള്‍ കളിച്ച ഇംഗ്ലണ്ട് ക്ലബ്ല് മില്‍വല്ലിലേക്ക് ഈ വര്‍ഷം ആദ്യ തിരിച്ചെത്തിയ കാഹില്‍ അവിടെ നിന്നാണ് ഇന്ത്യയിലേക്ക് വരുന്നത്. 694 ക്ലബ് മത്സരങ്ങളില്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങിയ കാഹില്‍ 168 ഗോളുകളും നേടി.

ഇന്ത്യയിലെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് തന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് കാഹില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com