ഏഷ്യാ കപ്പില്‍ കോഹ്‌ലി ഇല്ല, രോഹിത് നയിക്കും; ഖലീല്‍ അഹമ്മദ് പുതുമുഖതാരം,അമ്പാട്ടി റായിഡു തിരിച്ചെത്തി

വരുന്ന ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു
ഏഷ്യാ കപ്പില്‍ കോഹ്‌ലി ഇല്ല, രോഹിത് നയിക്കും; ഖലീല്‍ അഹമ്മദ് പുതുമുഖതാരം,അമ്പാട്ടി റായിഡു തിരിച്ചെത്തി

ന്യൂഡല്‍ഹി: വരുന്ന ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. കോഹ് ലിയുടെ അസാന്നിധ്യത്തില്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു.

രാജസ്ഥാന്‍ പെയ്‌സ് ബൗളര്‍ 20 കാരനായ ഖലീല്‍ അഹമ്മദാണ് ടീമില്‍ ഇടംപിടിച്ച പുതിയ താരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഖലീല്‍ അഹമ്മദിന്റെ ടീമിലേക്കുളള വഴിത്തുറന്നത്.  ഇതിന് പുറമേ ബാറ്റ്‌സ്മാന്മാരായ അമ്പാട്ടി റായിഡു, മനീഷ് പാണ്ഡ്യ, കേദര്‍ ജാദവ് എന്നിവരും ബിസിസിഐ പ്രഖ്യാപിച്ച ടീമില്‍ തിരിച്ചെത്തി.

രോഹിത് ശര്‍മ്മ നയിക്കുന്ന 16 അംഗ ടീമില്‍ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ തുടങ്ങിയവരെ നിലനിര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com