അരങ്ങേറ്റ ദിനം തന്നെ വിരമിക്കല്‍ പ്രഖ്യാപനവും; ആര്‍പി സിങ് കളിക്കളം വിടുന്നു

ഇന്ത്യന്‍ കുപ്പായം ആദ്യമായി അണിഞ്ഞതായിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായതും, മറക്കാനാവാത്തതുമായ നിമിഷമെന്നും ആര്‍പി സിങ്
അരങ്ങേറ്റ ദിനം തന്നെ വിരമിക്കല്‍ പ്രഖ്യാപനവും; ആര്‍പി സിങ് കളിക്കളം വിടുന്നു

13 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സെപ്തംബര്‍ നാല് 2015. ആദ്യമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഞാന്‍ ഇറങ്ങി. സെപ്തംബര്‍ നാല്, 2018. ഞാന്‍ ഇന്ത്യന്‍ കുപ്പായം അഴിക്കുകയാണ്. വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ പേസര്‍ ആര്‍പി സിങ്ങിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

അരങ്ങേറ്റ ദിനത്തില്‍ തന്നെ വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു ആര്‍പി സിങ്. ഇന്ത്യന്‍ കുപ്പായം ആദ്യമായി അണിഞ്ഞതായിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായതും, മറക്കാനാവാത്തതുമായ നിമിഷമെന്നും ആര്‍പി സിങ് തന്റെ ട്വീറ്റില്‍ പറയുന്നു. 

ആറ് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്നതായിരുന്നു ആര്‍പി സിങ്ങിന്റെ രാജ്യാന്തര കരിയര്‍. മൂന്ന് ഫോര്‍മാറ്റിലുമായി 82 മത്സരങ്ങള്‍ കളിച്ച ആര്‍പി സിങ് നൂറിലധികം വിക്കറ്റും നേടി. 2007ലെ ഇന്ത്യയുടെ ട്വിന്റി20 ലോക കിരീട നേട്ടത്തിലും, ആ വര്‍ഷം പെര്‍ത്തില്‍ ഓസീസിനെതിരെ ടെസ്റ്റ് ജയം നേടിയതിലും ആര്‍പി സിങ് താരമായിരുന്നു. 

ഇതുപോലൊരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഒരാള്‍ക്ക്, സ്വപ്‌നം പോലൊരു ജീവിതമാണ് ലഭിച്ചത്. അതിന് നിങ്ങള്‍ ആരാധകരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. എന്നില്‍ വിശ്വസിച്ചതിന്, വിമര്‍ശിച്ചത്, എല്ലാത്തിനും നന്ദിയെന്ന് ആര്‍പി സിങ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com