ഓട്ടോ ഡ്രൈവറാണ് ഒപ്പം ചായ വില്‍പ്പനയും; ഹരിഷ് നേടിയ വെങ്കലത്തിന് സഹനത്തിന്റെ കരുത്തുണ്ട്

സെപക് താക്രോയില്‍ ഇന്ത്യ ചരിത്ര മെഡല്‍ നേട്ടത്തിലേക്ക് എത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച പ്രധാന താരങ്ങളിലൊരാളാണ് ഹരിഷ് കുമാര്‍
ഓട്ടോ ഡ്രൈവറാണ് ഒപ്പം ചായ വില്‍പ്പനയും; ഹരിഷ് നേടിയ വെങ്കലത്തിന് സഹനത്തിന്റെ കരുത്തുണ്ട്

ഷ്യന്‍ ഗെയിംസിലെ ഇത്തവണത്തെ ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പല വിഭാഗങ്ങളിലും അപ്രതീക്ഷിത മെഡല്‍ നേട്ടങ്ങളുമായി ഇന്ത്യ കരുത്ത് തെളിയിച്ചു. അത്തരമൊരു വെങ്കല മെഡല്‍ നേട്ടമായിരുന്നു സെപക് താക്രോയില്‍ ഇന്ത്യയുടേത്. 

സെപക് താക്രോയില്‍ ഇന്ത്യ ചരിത്ര മെഡല്‍ നേട്ടത്തിലേക്ക് എത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച പ്രധാന താരങ്ങളിലൊരാളാണ് ഹരിഷ് കുമാര്‍. ഡല്‍ഹി സ്വദേശിയായ ഹരിഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഒപ്പം ചായ വില്‍പ്പനക്കാരനും. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ഹരിഷ് തന്നെയായിരുന്നു. 

ഓട്ടോ ഓടിക്കുന്ന ഹരിഷ് ഒഴിവു സമയങ്ങളിലാണ് കായിക പരിശീലനത്തിനായി സമയം കണ്ടെത്തുന്നത്. ഒപ്പം പിതാവിന്റെ ചായക്കടയില്‍ സഹായിയായി നില്‍ക്കുന്നു. ഏഷ്യന്‍ ഗെയിംസ് ടീമിലേക്ക് പരിഗണിക്കപ്പെട്ടതോടെ കഠിന പരിശീലനമാണ് താരം നടത്തിയത്. ഓട്ടോ ഓടിക്കലിനും ചായ വില്‍പ്പനയ്ക്കും അവധി നല്‍കാതെ തന്നെ ദിവസവും ഇന്ദിരഗാന്ധി സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങി. 

നിറയെ അംഗങ്ങളുള്ള ഒരു കുടുംബമാണ് തന്റേതെന്നും മറ്റ് വരുമാനങ്ങളില്ല എന്നതിനാലാണ് ചയ വില്‍പ്പനയും ഓട്ടോ ഓടിക്കലും ഒരുമിച്ച് കൊണ്ടുപോകുന്നതെന്നും ഹരിഷ് പറഞ്ഞു. ചയ വില്‍പ്പനയില്‍ പിതാവിനെ സഹായിച്ച് കുടുംബത്തിന് പിന്തുണ നല്‍കുന്നു. ദിവസത്തില്‍ നാല് മണിക്കൂര്‍ പരിശീലനത്തിനായി മാറ്റിവയ്ക്കുന്നതായും ഹരിഷ് പറഞ്ഞു. നല്ലൊരു ജോലി സമ്പാദിച്ച് കുടുംബത്തെ പിന്തുണയ്ക്കണമെന്നാണ് ആഗ്രഹമെന്ന് ഹരിഷ് പറയുന്നു. 2011ലാണ് കായിക മേഖലയിലേക്ക് എത്തുന്നത്. പരിശീലകന്‍ ഹെംരാജാണ് സെപക് താക്രോയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹം വഴിയാണ് സായിയിലേക്ക് എത്തുന്നതെന്നും ഹരിഷ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com