റെക്കോര്‍ഡിട്ട് ഇന്ത്യ; ലോക ഷൂട്ടിങില്‍ ഹൃദയ് ഹസാരികയ്ക്കും വനിതാ ടീമിനും സ്വര്‍ണം

ദക്ഷിണ കൊറിയയിലെ ചാങ്‌വോണില്‍ നടക്കുന്ന ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി
റെക്കോര്‍ഡിട്ട് ഇന്ത്യ; ലോക ഷൂട്ടിങില്‍ ഹൃദയ് ഹസാരികയ്ക്കും വനിതാ ടീമിനും സ്വര്‍ണം

സിയൂള്‍: ദക്ഷിണ കൊറിയയിലെ ചാങ്‌വോണില്‍ നടക്കുന്ന ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി. ജൂനിയര്‍ പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ 17കാരന്‍ ഹൃദയ് ഹസാരികയാണ് സ്വര്‍ണം നേടിയത്. ജൂനിയര്‍ വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തില്‍ ഇന്ത്യ ലോക റെക്കോര്‍ഡോടെ സ്വര്‍ണം വെടിവച്ചിട്ടു. 

0.1 പോയിന്റുകളുടെ വ്യത്യാസത്തില്‍  പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലെ ലോക റെക്കോര്‍ഡ് ഹൃദയിന് നഷ്ടമായത്. 250.1 പോയിന്റാണ് താരം സ്വന്തമാക്കിയത്. നേരിയ വ്യത്യാസത്തില്‍ ലോക റെക്കോര്‍ഡ് നഷ്ടമായത് മാറ്റി നിര്‍ത്തിയില്‍ ആധികാരിക വിജയമാണ് ഹൃദയ് പിടിച്ചെടുത്തത്.

എലവേനില്‍ വലരിവന്‍, ശ്രേയ അഗര്‍വാള്‍, മാനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ റെക്കോര്‍ഡോടെ സ്വര്‍ണം വെടിവച്ചിട്ടത്. എലവേനില്‍ വലരിവന്‍ (631), ശ്രേയ അഗര്‍വാള്‍ (628.5), മാനിനി കൗശിക് (621.2) എന്നിവര്‍ ചേര്‍ന്ന് 1880.7 പോയിന്റുകള്‍ നേടിയാണ് ഈയിനത്തിലെ റെക്കോര്‍ഡ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com