രണ്ടടിയില്‍ രണ്ടാം ജയം; ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയിലേക്ക്; കാണാം ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം

രണ്ടടിയില്‍ രണ്ടാം ജയം; ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയിലേക്ക്; കാണാം ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം

സാഫ് കപ്പ് ഫുട്‌ബോളില്‍ നിലവിലെ കിരീട ജേതാക്കളായ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി പോരാട്ടത്തിന്

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളില്‍ നിലവിലെ കിരീട ജേതാക്കളായ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി പോരാട്ടത്തിന്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മാലെദ്വീപിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി അവസാന നാലിലെത്തിയത്. സെമിയില്‍ ഇന്ത്യക്ക് എതിരാളികളായി വരുന്നത് ചിരവൈരികളായ പാക്കിസ്ഥാനാണ്. ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്മാരായതോടെയാണ് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ ഇന്ത്യയുടെ എതിരാളികളായത്. സെപ്റ്റംബര്‍ 12ന് അയല്‍ക്കാര്‍ സെമിയില്‍ ഏറ്റുമുട്ടും.

കളിയുടെ 36ാം മിനുട്ടില്‍ നിഖില്‍ പൂജാരിയാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ യുവ താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മന്‍വീര്‍ സിങ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 

നേരത്തെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കുതിപ്പിന് തുടക്കമിട്ടത്. മലയാളി താരം ആഷിക് കുരുണിയനും ലാലിയന്‍സുവാല ചങ്‌തേയുമാണ് അന്ന് ഇന്ത്യക്കായി ഗോള്‍ നേടിയത്. പുതിയ ക്യാപ്റ്റന്‍ അനിരുദ്ധ് താപ്പക്ക് കീഴില്‍ സീനിയര്‍ താരങ്ങളാരുമില്ലാതെ അണ്ടര്‍ 23 ടീമുമായായി സാഫ് കപ്പിന് ഇന്ത്യ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com