റൂട്ടിനേക്കാൾ മികച്ച ബാറ്റ്സ്മാനും നായകനും റിവ്യൂവറും കോഹ്‌ലി; വോണിന് പൊങ്കാലയിട്ട് ആരാധകർ 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന് പൊങ്കാലയിട്ട് ആരാധകർ
റൂട്ടിനേക്കാൾ മികച്ച ബാറ്റ്സ്മാനും നായകനും റിവ്യൂവറും കോഹ്‌ലി; വോണിന് പൊങ്കാലയിട്ട് ആരാധകർ 

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന് പൊങ്കാലയിട്ട് ആരാധകർ. കോഹ്‌ലി
മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ലോകത്തിലെ ഏറ്റവും മോശം റിവ്യൂവറാണെന്ന് വോണ്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിമർശിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്‌സില്‍ കോഹ്‌ലി എടുത്ത രണ്ട് ഡി.ആര്‍.എസ്സും തെറ്റിപ്പോയത് പരാമർശിച്ചാണ് വോണിന്റെ ട്വീറ്റ്.

പത്താം ഓവറിലെ രണ്ടാം പന്തില്‍ ഇംഗ്ലണ്ട് ഓപണര്‍ കീറ്റണ്‍ ജെന്നിങ്‌സിനെതിരേ രവീന്ദ്ര ജഡേജയുടെ ഒരു എൽബിഡബ്ല്യുവാണ് കോഹ്‌ലി ആദ്യം റിവ്യൂ കൊടുത്തത്. എന്നാല്‍ അത് ഔട്ടായിരുന്നില്ല. 12-ാം ഓവറിലെ അവസാന പന്തില്‍ അലെസ്റ്റയര്‍ കുക്കിനെതിരെയായിരുന്നു രണ്ടാം റിവ്യൂ. ജഡേജ തന്നെയായിരുന്നു ബൗളര്‍. അവിടേയും ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം കോലി പുന:പരിശോധിച്ചു. അതും തെറ്റി.

എന്നാല്‍ മൈക്കല്‍ വോണ്‍ ഇന്ത്യന്‍ ക്യാപ്റ്റനെ വിമര്‍ശിച്ചത് ഇന്ത്യന്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടുമായി താരതമ്യപ്പെടുത്തിയാണ് വോണിന് ആരാധകർ മറുപടി നൽകുന്നത്. റൂട്ടിനേക്കാൾ മികച്ച ബാറ്റ്സ്മാനും നായകനും റിവ്യൂവറും കോഹ്‌ലി തന്നെയാണെന്നും ആരാധകർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com