എവിടെ തുടങ്ങിയോ അവിടെ ഞാന്‍ അവസാനിപ്പിക്കും, ബാഴ്‌സയിലേക്കുള്ള മടക്കത്തിന്റെ സൂചന നല്‍കി ഗാര്‍ഡിയോള

ബാഴ്‌സ സീനിയര്‍ ടീമിലേക്ക് പരിശീലകനായി ഗാര്‍ഡിയോള മടങ്ങി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് സജീവമായിരുന്നു
എവിടെ തുടങ്ങിയോ അവിടെ ഞാന്‍ അവസാനിപ്പിക്കും, ബാഴ്‌സയിലേക്കുള്ള മടക്കത്തിന്റെ സൂചന നല്‍കി ഗാര്‍ഡിയോള

ബാഴ്‌സയിലേക്കുള്ള മടക്കത്തിന്റെ സൂചന നല്‍കി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. എവിടെ നിന്ന് തുടങ്ങിയോ അവിടെ മാനേജര്‍ കരിയര്‍ അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗാര്‍ഡിയോള പറഞ്ഞു. 

ബാഴ്‌സ ബി ടീമിന്റെ പരിശീലക കുപ്പായത്തിലായിരുന്നു ഗാര്‍ഡിയോളയുടെ തുടക്കം. 2007ല്‍ നാല്‍പ്പത്തിയേഴാം വയസിലാണ് ഗാര്‍ഡിയോള ബാഴ്‌സ ബി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു വര്‍ഷത്തിന് ശേഷം ഫ്രാങ്ക് റിജ്കാര്‍ഡ് ക്ലബ് വിട്ടതോടെ ബാഴ്‌സ സീനിയര്‍ ടീമിന്റെ മാനേജര്‍ സ്ഥാനത്തേക്ക് ഗാര്‍ഡിയോള എത്തി. 

എവിടെയാണോ തുടങ്ങിയത് അവിടെ ഞാന്‍ നിര്‍ത്തും. യൂത്ത് ടീമിന് ഒപ്പമായിരിക്കും എന്റെ അവസാന ചുവടുകള്‍. അത് ബാഴ്‌സയിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗാര്‍ഡിയോള പറയുന്നു. ബാഴ്‌സ സീനിയര്‍ ടീമിലേക്ക് പരിശീലകനായി ഗാര്‍ഡിയോള മടങ്ങി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് സജീവമായിരുന്നു. 

എന്നാല്‍ മാനേജറായി എത്തിയില്ലെങ്കിലും ബാഴ്‌സയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി ഗാര്‍ഡിയോള വരാനുള്ള സാധ്യതകളാണ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത്. 2020-21 വരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ഗാര്‍ഡിയോളയുടെ കരാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com