ധോനിയുണ്ട്, ചെന്നൈയുടെ മാച്ച് ടിക്കറ്റാകും? എന്നാല്‍ അങ്ങിനെയല്ല

ഇപ്പോഴിതാ ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകന്റെ വിവാഹമാണ്...ടീമിനെ വിട്ട് ഒരു വിവാഹവുമില്ല
ധോനിയുണ്ട്, ചെന്നൈയുടെ മാച്ച് ടിക്കറ്റാകും? എന്നാല്‍ അങ്ങിനെയല്ല

ഐപിഎല്ലില്‍ ആരാധക പിന്തുണയില്‍ മറ്റ് ടീമുകളേക്കാള്‍ ബഹുദരം മുന്നിലാണ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ പോലും ടീമിനോടുള്ള അഭിനിവേശം അവര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകന്റെ വിവാഹമാണ്...ടീമിനെ വിട്ട് ഒരു വിവാഹവുമില്ല.

ചെന്നൈയുടെ ഒരു സൂപ്പര്‍ ഫാന്‍ തന്റെ കല്യാണ കുറി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാച്ച് ടിക്കറ്റിന്റെ രൂപത്തിലാണ് തയ്യാറാക്കിയത്. ഒരു മാച്ച് ടിക്കറ്റില്‍ എഴുതുന്നത് പോലെ തന്നെ കല്യാണ കുറിയിലെ വിവരങ്ങളും. 

സെപ്തംബര്‍ 12നായിരുന്നു വിവാഹം. വിനോദ് എന്ന തങ്ങളുടെ സൂപ്പര്‍ ഫാനിന് വിവാഹ ആശംസ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും എത്തി. ചെന്നൈ അവരുടെ ട്വിറ്ററിലൂടെയാണ് ആരാധന്റെ ഈ സ്‌നേഹം എല്ലാവരേയും അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com