കത്രിനയുമായി നിങ്ങള്‍ക്കെന്താണ് ബന്ധം? സൂചന നല്‍കി കൈഫ്, കണ്ടുപിടിച്ച് ആരാധകര്‍

നിങ്ങള്‍ക്ക് കത്രീന കൈഫുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടോ?
കത്രിനയുമായി നിങ്ങള്‍ക്കെന്താണ് ബന്ധം? സൂചന നല്‍കി കൈഫ്, കണ്ടുപിടിച്ച് ആരാധകര്‍

നിങ്ങള്‍ക്ക് കത്രീന കൈഫുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടോ? ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന്റെ മുന്നില്‍ ട്വിറ്ററിലൂടെ എത്തിയ ചോദ്യമായിരുന്നു ഇത്. ഇതിനോടുള്ള കൈഫിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. 

ഇതുവരെ ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല. വിവാഹ ജീവിതം സന്തോഷകരമായി നയിക്കുന്നു. പക്ഷേ കത്രീനയ്ക്ക് പേരിനൊപ്പം കൈഫ് എന്ന് എങ്ങിനെ വന്നു എന്നതിനെ കുറിച്ചുള്ള കഥ കേട്ടു. ആ കഥ കേട്ടപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നി എന്നായിരുന്നു കൈഫിന്റെ മറുപടി. 

കൈഫിന്റെ മറുപടി വന്നതിന് പിന്നാലെ ആരാധകര്‍ തിരയുകയായി, കത്രീനയ്ക്ക് കൈഫ് എന്ന സര്‍നെയിം എങ്ങിനെ വന്നുവെന്ന് അറിയാന്‍. ഒടുവില്‍ ആരൊക്കെയോ അത് കണ്ടുപിടിച്ച് ആ കഥ ട്വിറ്ററില്‍ എത്തിച്ചു. 

തര്‍ക്വട്ടെ എന്നായിരുന്നു കത്രീനയുടെ സര്‍നെയിം ആദ്യം. എന്നാല്‍ ബോളിവുഡിലേക്ക് എത്തിയപ്പോള്‍ ഉച്ഛരിക്കാന്‍ എളുപ്പമുള്ള പേര് തിരയുകയായിരുന്നു. ആ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്റ്റാര്‍ ആയിരുന്നു കൈഫ്. അതോടെ കൈഫ് എന്ന പേര് കത്രീനയുടെ സര്‍നെയിം ആയി ബൂം എന്ന സിനിമയുടെ സംവിധായകന്‍ നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com