പൊട്ടുകുത്തി സാരി ചുറ്റി ഗൗതം ഗംഭീറെത്തി; കൈയ്യടിച്ച് ആരാധകര്‍

മുന്‍പും സാമൂഹ്യപ്രശ്‌നങ്ങളില്‍ ഗംഭീര്‍ അഭിപ്രായം പ്രകടിപ്പിച്ച് ശ്രദ്ധേയനായിട്ടുണ്ട്. വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ഗംഭീര്‍ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും
പൊട്ടുകുത്തി സാരി ചുറ്റി ഗൗതം ഗംഭീറെത്തി; കൈയ്യടിച്ച് ആരാധകര്‍

 ന്യൂഡല്‍ഹി: നെറ്റില്‍ പൊട്ടുകുത്തി സാരി ചുറ്റി ദില്ലി മാളില്‍ നില്‍ക്കുന്ന ഗൗതം ഗംഭീറിനെ കണ്ട് ആരാധകര്‍ ഒന്ന് അമ്പരന്നു. കാര്യമറിഞ്ഞതോടെ പിന്നെ അഭിനന്ദന പ്രവാഹമായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക പരിപാടിയായ 'ഹിജഡ ഹബ്ബ'യില്‍ പങ്കെടുക്കാനാണ് ഗംഭീറെത്തിയത്. എയിഡ്‌സ് അലയന്‍സ്  ഇന്ത്യയാണ് ട്രാന്‍സ് ജന്‍ഡറുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെ പരിപാടി സംഘടിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 377 സുപ്രിംകോടതി അസാധുവാക്കിയതിന്റെ ഭാഗമായിരുന്നു ആഘോഷ പരിപാടികള്‍.

ദില്ലിമാളില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പിന്തുണയുമായി എത്തിയ ഗംഭീറിനെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്ത് വന്നത്. മുന്‍പും സാമൂഹ്യപ്രശ്‌നങ്ങളില്‍ ഗംഭീര്‍ അഭിപ്രായം പ്രകടിപ്പിച്ച് ശ്രദ്ധേയനായിട്ടുണ്ട്. വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ഗംഭീര്‍ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com