ബാറില്‍ ജോലി കിട്ടും, റാപ്പറാകാം; ഹര്‍ദിക് പാണ്ഡ്യയ്ക്ക് വേറെ ജോലികള്‍ നിര്‍ദേശിച്ച് ആരാധകര്‍

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ സെല്‍ഫിയുമായിട്ടായിരുന്നു ഹര്‍ദിക് പാണ്ഡ്യ ആരാധകരുടെ മുന്നിലെത്തിയത്‌
ബാറില്‍ ജോലി കിട്ടും, റാപ്പറാകാം; ഹര്‍ദിക് പാണ്ഡ്യയ്ക്ക് വേറെ ജോലികള്‍ നിര്‍ദേശിച്ച് ആരാധകര്‍

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ സെല്‍ഫിയുമായിട്ടായിരുന്നു ഹര്‍ദിക് പാണ്ഡ്യ ആരാധകരുടെ മുന്നിലെത്തിയത്‌. ഇംഗ്ലണ്ട് പര്യടനം കഠിനമായിരുന്നു എന്നാണ് സെല്‍ഫി പങ്കുവെച്ച് ഹര്‍ദിക് പറഞ്ഞത്. പക്ഷേ ആരാധകര്‍ക്ക് അത് തീരെ രസിച്ചില്ല. 

ക്രിക്കറ്റ് ഉപേക്ഷിച്ച് മോഡലിങ്ങിന് പോകുവെന്ന് പറഞ്ഞാണ് ഹര്‍ദിക്കിന് നേര്‍ക്ക് ആരാധകരുടെ രോക്ഷപ്രകടനം. ചിലര്‍ റാപ്പര്‍ ആകുവാനാണ് ഹര്‍ദിക്കിനോട് നിര്‍ദേശിക്കുന്നത്. ക്രിക്കറ്റില്‍ ഹര്‍ദിക് ശ്രദ്ധ കൊടുക്കുന്നില്ല. റാപ്പറെ പോലെയാണ് പെരുമാറുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hardik Pandya (@hardikpandya93) on

ഹര്‍ദിക്കിന് ചേര്‍ന്ന ജോലി ബാര്‍ടെന്‍ഡറാണ്. ഗ്യാങ്‌സ്റ്ററിനെ പോലെയാണ് ഹര്‍ദിക്ക് എന്നാണ് മറ്റ് ചിലര്‍ ഹര്‍ദിക്കിന്റെ സെല്‍ഫിക്കടിയില്‍ വന്ന് പറയുന്നത്. ആദ്യം നന്നായി ക്രിക്കറ്റ് കളിക്കൂ. നിങ്ങളുടെ ആക്ഷന്‍സ് വളരെ ഓവറാണ് എന്നെല്ലാം ഹര്‍ദിക്കിന് ആരാധകര്‍  മുന്നറിയിപ്പ് നല്‍കുന്നു.4, 18, 52, 11 എന്നിങ്ങനെയാണ് ഹര്‍ദിക്കിന്റെ ഇംഗ്ലണ്ട് പരമ്പരയിലെ സ്‌കോറുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com