കിരീടം കൈവിട്ടു; ഇന്ത്യയെ വീഴ്ത്തി സാഫ് കപ്പ് മാലദ്വീപ് സ്വന്തമാക്കി

സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യ കൈവിട്ടു. ഫൈനലില്‍ മാലദ്വീപ് ഇന്ത്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ചാംപ്യന്‍പട്ടം സ്വന്തമാക്കി
കിരീടം കൈവിട്ടു; ഇന്ത്യയെ വീഴ്ത്തി സാഫ് കപ്പ് മാലദ്വീപ് സ്വന്തമാക്കി

കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യ കൈവിട്ടു. ഫൈനലില്‍ മാലദ്വീപ് ഇന്ത്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ചാംപ്യന്‍പട്ടം സ്വന്തമാക്കി. എട്ടാം സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ലക്ഷ്യമിട്ട് ഫൈനലിനിറങ്ങിയ ഇന്ത്യയെ ഇരു പകുതികളിലായി നേടി ഗോളുകളിലാണ് മാലദ്വീപ് പരാജയപ്പെടുത്തിയത്. കൡയുടെ അവസാന ഘട്ടത്തില്‍ സുമീത് പാസിയാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്.  

19, 66 മിനുകളിലായിരുന്നു മാലദ്വീപിന്റെ ഗോളുകള്‍. ഇബ്രാഹിം മഹുദീയുടെ വകയായിരുന്നു ആദ്യ ഗോള്‍. അറുപത്തിയാറാം മിനുട്ടില്‍ അലി ഫാഷിര്‍  ഒരു പ്രത്യാക്രമണത്തില്‍ നിന്ന് രണ്ടാം ഗോളും നേടി.

കളിയില്‍ നിറഞ്ഞു കളിക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിക്കാഞ്ഞത് തിരിച്ചടിയായി. 

മുപ്പത്തിയൊന്നാം മിനുട്ടില്‍ സുഭാശിഷ് ബോസിന്റെ മനോഹരമായ ഒരു ഹെഡ്ഡര്‍ മാലദ്വീപ് ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത മിനുട്ടില്‍ മാനവീര്‍ സിങ് ഒരു ഷോട്ട് തൊടുത്തെങ്കിലും അത് സൈഡ് നെറ്റില്‍ അവസാനിച്ചു. വിങ്ങര്‍മാര്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് സാധിച്ചില്ല.

കിരീടം കൈവിട്ടെങ്കിലും സുനില്‍ ഛേത്രിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. യുവ താരങ്ങളെ വച്ച് ടീമിനെയിറക്കിയ ഇന്ത്യക്ക് ഫൈനല്‍ വരെ എത്താന്‍ സാധിച്ചതും നേട്ടം തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com