മൈക്ക് ഓണ്‍ ആയിരിക്കെ രോഹിത്തിന്റേയും മാത്യുസിന്റേയും ചര്‍ച്ച, അതിനിടയിലേക്ക് സര്‍ഫ്രാസും

ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും കാലാവസ്ഥ ഏതാണ് ഒരുപോലെയാണ്. എന്നാല്‍ ഇതുപോലെ അല്ല
മൈക്ക് ഓണ്‍ ആയിരിക്കെ രോഹിത്തിന്റേയും മാത്യുസിന്റേയും ചര്‍ച്ച, അതിനിടയിലേക്ക് സര്‍ഫ്രാസും

ഏഷ്യാ കപ്പിന് മുന്നോടിയായി മാധ്യമങ്ങളെ കാണുവാനെത്തിയതായിരുന്നു ആറ് ടീമുകളുടെ നായകന്മാര്‍. പ്രസ് കോണ്‍ഫറന്‍സിന് ഒരുങ്ങവെ നായകന്മാര്‍ യുഎഇയിലെ കാലവാസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ കൗതുകമായി പരക്കുന്നത്. 

രോഹിത് ശര്‍മയും ലങ്കന്‍ നായകന്‍ മാത്യൂസും യുഎഇയിലെ ഒരു രക്ഷയുമില്ലാത്ത ചൂടിനെ കുറിച്ച് സംസാരിക്കവെ മറ്റ് നായകന്മാരും പ്രതികരണവുമായി എത്തുന്നു. ഇതുപോലൊരു ചൂടില്‍ ഞാന്‍ ഇതുവരെ കളിച്ചിട്ടില്ല. മുംബൈയില്‍ കനത്ത ചൂട് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇതുപോലെയല്ല അതെന്ന് രോഹിത് മാത്യൂസിനോട് പറയുന്നു. 

ഇവരുടെ സംഭാഷണത്തിനിടയിലേക്ക് പാക് നായകന്‍ സര്‍ഫ്രാസും വരുന്നു. പാക്കിസ്ഥാനിലും ചൂട് വളരെ കൂടാറുണ്ട്. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും കാലാവസ്ഥ ഏതാണ് ഒരുപോലെയാണ്. എന്നാല്‍ ഇതുപോലെ ചൂടല്ല. ഇത് ഒരു രക്ഷയുമില്ലാത്തതാണെന്ന് സര്‍ഫ്രാസ് പറയുന്നു. 

2009ലെ തീവ്രവാദി ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്ക് വേദിയായത് യുഎഇ ആയിരുന്നു. ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുക എന്നത് ദുഷ്‌കരമാകുമെന്ന് സര്‍ഫ്രാസ് പറയുന്നു. ഈ കാലാവസ്ഥയില്‍ ലൈറ്റ്‌സിന് കീഴില്‍ വരുമ്പോള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് സ്വിങ് ലഭിക്കുമെന്ന് പാക് നായകന്‍ ചൂണ്ടിക്കാണിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com