ഇബ്രയുടെ അഞ്ഞൂറാം ഗോള്‍, അത് വന്ന വഴി കണ്ടോ?

അഞ്ഞൂറ് എന്ന സംഖ്യയ്ക്ക് അപ്പുറം അത് വലയിലേക്ക് അടിച്ചു കയറ്റിയ ആ അടി കണ്ടായിരുന്നു എതിരാളികള്‍ പോലും കയ്യടിച്ചത്
ഇബ്രയുടെ അഞ്ഞൂറാം ഗോള്‍, അത് വന്ന വഴി കണ്ടോ?

കരിയറിലെ അഞ്ഞൂറാം ഗോള്‍...അഞ്ഞൂറ് എന്ന സംഖ്യയ്ക്ക് അപ്പുറം അത് വലയിലേക്ക് അടിച്ചു കയറ്റിയ ആ അടി കണ്ടായിരുന്നു എതിരാളികള്‍ പോലും കയ്യടിച്ചത്. സ്ലാട്ടന്റെ വഴിയെ അഞ്ഞൂറ് തൊട്ടി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. 

ടൊറന്റോ എഫ്‌സിക്കെതിരായ ലാ ഗാലക്‌സിയുടെ കളിയായിരുന്നു ഇബ്രാ തന്റേതാക്കി മാറ്റിയത്. ആ സമയം മൂന്ന് ഗോളുകള്‍ക്ക് പിന്നിലായിരുന്നു ഗാലക്‌സി. 43ാം മിനിറ്റില്‍ ജോനാഥനില്‍ നിന്നെത്തിയ പാസ് റൗണ്ട്ഹൗസ് കിക്കിലൂടെ ഇബ്ര വലയിലേക്ക് തൊടുത്തിട്ടു. 

500 എന്ന സംഖ്യ തൊടുന്ന ഫുട്‌ബോള്‍ ലോകത്തെ 26ാമത്തെ താരമാണ് ഇബ്രഹിമോവിച്ച്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും അമേരിക്കയിലെത്തിയ ഇബ്രാഹിമോവിച്ചിന്റെ ആദ്യ എംഎല്‍എസ് സീസണാണ് ഇത്. ഗാലക്‌സിക്ക് വേണ്ടി 22 മത്സരങ്ങളില്‍ നിന്നും 17 ഗോളുകള്‍ താരം നേടിക്കഴിഞ്ഞു. 

പിഎസ്ജിക്ക് വേണ്ടി ഇബ്ര 156 തവണ വല കുലുക്കിയപ്പോള്‍, ഇന്റര്‍ മിലാനില്‍ 66 വട്ടവും, എസി മിലാനില്‍ 56 വട്ടവും, അജാക്‌സിന് വേണ്ടി 45 തവണയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി 29 തവണയും യുവന്റ്‌സിന് വേണ്ടി 26 വട്ടവും, ബാഴ്‌സലോണയ്ക്കക് വേണ്ടി 22, മല്‍മോയ്ക്ക് വേണ്ടി 18 വട്ടവും ഇബ്രാ ഗോള്‍ വല ചലിപ്പിച്ചു. സ്വീഡന് വേണ്ടി 116 കളികളില്‍ നിന്നും 62 ഗോളുകളാണ് താരം നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com