കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന് വീണ്ടും തിരികൊളുത്തിയതിന് നന്ദി; ഹൃദയം നല്‍കിയ സച്ചിന് നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് 

ഈ നാളുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷക്കണക്കിന് ആരാധകര്‍ കടന്നുപോയ അതേ മാനസികാവസ്ഥയായിരുന്നു എനിക്കുമെന്നും സച്ചിന്‍ പറയുന്നു
കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന് വീണ്ടും തിരികൊളുത്തിയതിന് നന്ദി; ഹൃദയം നല്‍കിയ സച്ചിന് നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് 

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി തന്റെ ഹൃദയം എന്നും തുടിക്കുമെന്ന് പറഞ്ഞായിരുന്നു മഞ്ഞപ്പട വിടുന്ന വാര്‍ത്ത സച്ചിന്‍ സ്ഥിരീകരിച്ചത്. സീസണ്‍ തുടങ്ങുന്നതിന് ഏതാനും ദിവസം മാത്രം മുന്‍പുള്ള ഈ മാറ്റം ആരാധകരെ ഞെട്ടിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് എന്നൊരു ടീം തങ്ങള്‍ക്ക് സമ്മാനിച്ചതിന് സച്ചിന് നന്ദി പറയുകയാണ് ആരാധകരിപ്പോള്‍. 

കേരള ബ്ലാസ്‌റ്റേഴ്‌സിനോട് വിടപറയുകയാണെന്ന് സച്ചിന്‍ വ്യക്തമാക്കിയതിന് പിന്നാലെ സച്ചിന് നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി. എന്നും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന്റെ അംഗമായിരിക്കും എന്നും മഞ്ഞപ്പട പറയുന്നു...

ഐഎസ്എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ മലയാളികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ തക്ക പ്രാപ്തമാക്കിയത് സച്ചിന്റെ കൂടി സാന്നിധ്യമായിരുന്നു. സ്റ്റാന്‍ഡില്‍ നിന്നും ചിയര്‍ ചെയ്തും മഞ്ഞക്കുപ്പായത്തില്‍ ഗ്രൗണ്ടിലിറങ്ങിയും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നിരുന്നു. 

നാല് വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ ഭാഗമാണ് ബ്ലാസ്റ്റേഴ്‌സ്. ഈ നാളുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷക്കണക്കിന് ആരാധകര്‍ കടന്നുപോയ അതേ മാനസികാവസ്ഥയായിരുന്നു എനിക്കുമെന്നും സച്ചിന്‍ പറയുന്നു.എന്നും ഹൃദയം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി തുടിക്കും.

ഈ അഞ്ചാം വര്‍ഷം, അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ചുവടുകളാണ് ടീം വയ്ക്കുന്നത്. ടീമുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിലെ കോ പ്രൊമോട്ടര്‍ എന്ന പദവിയില്‍ നിന്നും ഞാന്‍ മാറുകയാണ്. നല്ല നിലയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നോട്ടു പോക്ക്. നിരുപാധിക പിന്തുണ നല്‍കുന്ന ഈ ആരാധകര്‍ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിന് ഇനിയും കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കും എന്നുമായിരുന്നു സച്ചിന്റെ വാക്കുകള്‍.

പ്രസാദ് വി പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നായിരുന്നു 2014ല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത്. 2015ല്‍ പിവിപി വെന്‍ച്വേഴ്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റിരുന്നു. ഇതോടെ നാല്‍പ്പത് ശതമാനം ഓഹരിയാണ് സച്ചിനുണ്ടായിരുന്നത്. 

ദക്ഷിണേന്ത്യന്‍ സംഘത്തിന് 80 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ലുലു ഗ്രൂപ്പ് ടീമിന്റെ പൂര്‍ണ ഉടമസ്ഥാവകാശമാണ് സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com