ഏഷ്യാ കപ്പ്; ഹോങ്കോങ്ങിനെ തകര്‍ത്ത് വിട്ട് പാക്കിസ്ഥാന്‍

ഇന്ത്യ, പാക്കിസ്ഥാന്‍, ഹോങ്കോങ് ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും ഇന്ത്യയും പാക്കിസ്ഥാനുമാകും സൂപ്പര്‍ ഫോറിലേക്ക് കടക്കുകയെന്ന് വ്യക്തമായിരുന്നു
ഏഷ്യാ കപ്പ്; ഹോങ്കോങ്ങിനെ തകര്‍ത്ത് വിട്ട് പാക്കിസ്ഥാന്‍

പ്രതീക്ഷിച്ചത് പോലെ തന്നെ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ ജയം ഹോങ്കോങ്ങിനെ തകര്‍ത്തുവിട്ട് പാക്കിസ്ഥാന്‍ ആഘോഷമാക്കി. ഏഷ്യാ കപ്പിലെ ഇന്ത്യ, പാക്കിസ്ഥാന്‍, ഹോങ്കോങ് ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും ഇന്ത്യയും പാക്കിസ്ഥാനുമാകും സൂപ്പര്‍ ഫോറിലേക്ക് കടക്കുകയെന്ന് വ്യക്തമായിരുന്നു. മറിച്ചാകണം ഫലം എങ്കില്‍ ഹോങ്കോങ്ങിന് അത്ഭുതങ്ങള്‍ കാണിക്കണമായിരുന്നു. ഏകദിനത്തിനെ പുതുമുഖങ്ങളായ ഹോങ്കോങ്ങില്‍ നിന്നും അട്ടിമറിയൊന്നും ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചിരുന്നില്ല.

117 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫഖര്‍ സമന്‍(24), ബാബര്‍ അസം(33) പുറത്തായതോടെ അര്‍ധ സെഞ്ചുറി നേടിയ ഇമാം ഉള്‍ ഹഖ് വലിയ നഷ്ടങ്ങളില്ലാതെ പാക്കിസ്ഥാനെ ജയത്തിലേക്ക് എത്തിച്ചു. ഹോങ്കോങ്ങിനായിരുന്നു ടോസിന്റെ ആനുകൂല്യം. അവര്‍ ബാറ്റിങ് തിരഞ്ഞെടുത്തു എങ്കിലും ഉസ്മന്‍ ഖാന്റേയും ഹസന്‍ അലിയുടേയും ബോളുകള്‍ക്ക് മുന്നില്‍ ഹോങ്കോങ്ങിന് പിടിച്ചു നില്‍ക്കാനായില്ല. 

19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഉസ്മാന്‍ ഖാന്‍ 7.3 ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 37.1 ഓവറില്‍ ഹോങ്കോങ് ഓള്‍ ഔട്ടായി. അവരുടെ നാല് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് സ്‌കോര്‍ രണ്ടക്കം കടത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com