ഇന്ത്യയെ പരിഹസിക്കാന്‍ നോക്കി, ട്രോളില്‍ വീണ് പാക് ക്രിക്കറ്റ് ബോര്‍ഡ്‌

ഇന്ത്യക്കെതിരായ പോരിന് മുന്‍പ് പാക് ക്രിക്കറ്റ് താരങ്ങളിലും ആരാധകരിലും ഊര്‍ജം നിറയ്ക്കുന്നതിന് വേണ്ടിയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വീറ്റ്
ഇന്ത്യയെ പരിഹസിക്കാന്‍ നോക്കി, ട്രോളില്‍ വീണ് പാക് ക്രിക്കറ്റ് ബോര്‍ഡ്‌

ഇന്ത്യക്കെതിരായ പോരിന് മുന്‍പ് പാക് ക്രിക്കറ്റ് താരങ്ങളിലും ആരാധകരിലും ഊര്‍ജം നിറയ്ക്കുന്നതിന് വേണ്ടിയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വീറ്റ്. ഇന്ത്യയെ ട്രോളാന്‍ ലക്ഷ്യം വെച്ചുള്ള ട്വീറ്റ് പക്ഷേ പാക്കിസ്ഥാന് തന്നെ തിരിച്ചടിയായി. കിട്ടിയ അവസരം മുതലെടുത്ത് ട്രോളിക്കൊന്ന് ഇന്ത്യക്കാരും. 

ചാമ്പ്യന്‍സ് ട്രോഫി ജയിച്ച പാക്കിസ്ഥാന്‍ ടീമിനെ കുറിച്ചുള്ള ഐസിസിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ഇന്ത്യയെ ട്രോളാനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം. പക്ഷേ അക്ഷരത്തെറ്റ് അതിനിടയില്‍ കടന്നു കൂടി. 

HAPPENED എന്നതിന് പിസിബി ട്വീറ്റില്‍ എഴുതിയത് hepoened എന്ന്. ഇന്ത്യ-പാക് ഏകദിനം അവസാനം കളിച്ചപ്പോള്‍ ഇതായിരുന്നു അവസ്ഥ. ഓവലില്‍ അന്ന് ചെയ്തത് ആവര്‍ത്തിക്കാന്‍ പച്ചക്കുപ്പായക്കാര്‍ തയ്യാറാണെന്നാണ് ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com