ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം; പുറത്താകാതെ 83 റൺസുമായി രോഹിത് ശർമ്മ, രവീന്ദ്ര ജഡേജയ്ക്ക് നാല് വിക്കറ്റ് 

ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ​ഫോ​ർ പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ഏ​ഴു വി​ക്ക​റ്റ് ജയം.
ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം; പുറത്താകാതെ 83 റൺസുമായി രോഹിത് ശർമ്മ, രവീന്ദ്ര ജഡേജയ്ക്ക് നാല് വിക്കറ്റ് 

ദു​ബാ​യ്: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ​ഫോ​ർ പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ഏ​ഴു വി​ക്ക​റ്റ് ജയം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 174 റ​ണ്‍​സ് ല​ക്ഷ്യം ഇന്ത്യ  മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 36.2 ഓ​വ​റി​ൽ മറികടന്നു. പുറത്താകാതെ 83 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ ജയത്തിന് മുന്നിൽ നിന്ന് നയിച്ചു. 

ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 49.1 ഓ​വ​റി​ൽ 173റൺസിന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. മെ​ഹ്ദി ഹ​സ​ൻ മി​റാ​സ് (42) ആ​ണ്  ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ മൂ​ന്നും വി​ക്ക​റ്റ് നേ​ടി.

തുടർ‌ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ അനായാസം വിജയം നേടുകയായിരുന്നു.ശിഖർ ധവാൻ, എംഎസ് ധോണി എന്നിവർ രോഹിത് ശർമ്മയ്ക്ക് മികച്ച പിന്തുണ നൽകി. 40 റൺസെടുത്ത ധവാനെ എൽബിഡബ്ലൂവിൽ കുരുക്കുകയായിരുന്നു. എംഎസ് ധോണി (33),അമ്പാട്ടി റാ​യി​ഡു (13) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ‌. 

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ 15-ൽ ​ലി​ട്ട​ണ്‍ ദാ​സി (7) നെ ​ഭു​വ​നേ​ശ്വ​ർ വീ​ഴ്ത്തി. പി​ന്നാ​ലെ ന​സ്മു​ൾ ഹു​സൈ​നും(7) മ​ട​ങ്ങി. തു​ട​ർ​ന്നെ​ത്തി​യ ജ​ഡേ​ജ​യു​ടെ ബൗ​ളിം​ഗി​നു മു​ന്നി​ൽ മു​ൻ​നി​ര ത​ക​ർ​ന്ന​പ്പോ​ൾ 65/5 എ​ന്ന നി​ല​യി​ലേ​ക്കു ബം​ഗ്ലാ​ദേ​ശ് ത​ക​ർ​ന്നു. ഷ​ക്കി​ബ്(17), മു​ഷ്ഫി​ക്ക​ർ(21), മു​ഹ​മ്മ​ദ് മി​ഥു​ൻ(9) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മു​ൻ​നി​ര​യു​ടെ സം​ഭാ​വ​ന. ഈ ​ഘ​ട്ട​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന മ​ഹ​മ്മ​ദു​ള്ള (25), മ​ഷ്റ​ഫെ മൊ​ർ​ത്താ​സ (26), മെ​ഹ്ദി ഹ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബം​ഗ്ലാ​ദേ​ശി​നെ 150 ക​ട​ത്തി​യ​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com