ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിങ് തിരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
പാക്കിസ്ഥാന് പ്ലേയിങ് ഇലവനിലേക്ക് മുഹമ്മദ് അമിറും, ഷദാബ് ഖാനും മടങ്ങഇയെത്തി. ഹരിസ് സൊഹെയ്ലും ഉസ്മാന് ഷെന്വാരിക്കുമാണ് സ്ഥാനം നഷ്ടമായത്.
ബാറ്റ്സ്മാന്മാരെ സഹായിക്കുന്ന പിച്ചാണ് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്പിന്നര്‍മാര്‍ക്ക് നേരിയ സാധ്യത ലഭിക്കും എങ്കിലും ബാറ്റ്സ്മാന്മാരെ കുഴയ്ക്കാന്‍ വിയര്‍ക്കേണ്ടി വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ