കമ്പനി തരാന്‍ ഇതിലും മികച്ചൊരാളില്ല, വൈറലായി കോഹ് ലിയുടെ ട്വീറ്റ്

അനുഷ്‌കയ്ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ച് കോഹ് ലി ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്
കമ്പനി തരാന്‍ ഇതിലും മികച്ചൊരാളില്ല, വൈറലായി കോഹ് ലിയുടെ ട്വീറ്റ്

ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയും സംഘവും തകര്‍ത്തു കളിക്കുമ്പോള്‍ ഒഴിവ് സമയം ആഘോഷിക്കുകയാണ് വിരാട് കോഹ് ലി. ഒപ്പം ഭാര്യ അനുഷ്‌കയുമുണ്ട്. അനുഷ്‌കയ്ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ച് കോഹ് ലി ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. 

കോഹ് ലിയുടെ സ്വന്തം നുവയിലാണ് ഇരുവരും എത്തിയത്. ഉച്ചഭക്ഷണം ഗംഭീരം, കൂട്ട് ഇതിലും മികച്ചതൊന്ന് ഇനി കിട്ടാനില്ലല്ലോ..ചിമിച്ചുരി മഷ്‌റൂംസ് മിസ് ചെയ്യരുത് എന്നും കോഹ് ലി ആരാധകരോട് പറയുന്നു. 

നാലായിരം റീട്വീറ്റുകളും, 66000 ലൈക്കുമായി ട്രെന്‍ഡിങ്ങാവുകയാണ് അനുഷ്‌കയ്ക്ക് ഒപ്പമുള്ള കോഹ് ലിയുടെ ഉച്ചഭക്ഷണത്തിന്റെ ട്വീറ്റ്. കോഹ് ലി ഇല്ലെങ്കിലും ഏഷ്യാ കപ്പില്‍ ആധിപത്യം തുടരുകയാണ് ഇന്ത്യന്‍ സംഘം. നാല് മത്സരങ്ങളിലും ജയം മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com