ഡ്രസിങ് റൂമില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പേടിയാണ്, ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം പാക് കോച്ച്

ആത്മവിശ്വാസ കുറവ് തീര്‍ക്കുന്ന പ്രതിസന്ധിയിലൂടെയാണ് പാക്‌ ക്രിക്കറ്റ് ടീം ഇപ്പോള്‍ കടന്നു പോകുന്നത്‌
ഡ്രസിങ് റൂമില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പേടിയാണ്, ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം പാക് കോച്ച്

ആത്മവിശ്വാസ കുറവ് തീര്‍ക്കുന്ന പ്രതിസന്ധിയിലൂടെയാണ് പാക്‌ ക്രിക്കറ്റ് ടീം ഇപ്പോള്‍ കടന്നു പോകുന്നതെന്ന് പാക്കിസ്ഥാന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. തോല്‍വിയിലുള്ള ഭയമാണ് ഡ്രസിങ് റൂമില്‍ തളം കെട്ടി നില്‍ക്കുന്നതെന്ന് പാക് കോച്ച് പറയുന്നു. 

ഒരു ക്രിക്കറ്റ് ടീം എന്ന നിലയില്‍ എവിടെ നില്‍ക്കുന്നു ഞങ്ങള്‍ എന്നതിലെ യാഥാര്‍ഥ്യമാണ് ഇപ്പോള്‍  പുറത്തു വരുന്നത്. ഇന്ത്യയോടുള്ള ഒന്‍പത് വിക്കറ്റ് തോല്‍വി ഏറ്റവും മോശം പ്രകടനത്തിന്റെ ഫലമാണ്. നല്ല കളിക്കാരാല്‍ നിറഞ്ഞതാണ് ടീം ഇന്ത്യ. അവര്‍ക്കൊരു നേരിയ സാധ്യത കിട്ടിയാല്‍ വലിയ വില നമുക്ക് കൊടുക്കേണ്ടി വരും. അതാണ് സംഭവിച്ചതെന്ന് പാക് പരിശീലകന്‍ പറയുന്നു. 

യാഥാര്‍ഥ്യ ബോധത്തോടെ നമ്മള്‍ ചിന്തിക്കണം. മികച്ച ഇന്ത്യന്‍ ടീമാണ് പാക്കിസ്ഥാനെ തോല്‍പ്പിച്ചിരിക്കുന്നത്. കളിക്കാന്‍ നമ്മെ അവര്‍ അനുവദിച്ചില്ല. വളര്‍ന്നു വരുന്ന ടീമാണ് പാക്കിസ്ഥാന്റേത്. ഇന്ത്യയുടെ നെറ്റ് സെഷനിലേക്ക് കണ്ണോടിച്ചപ്പോള്‍ യോര്‍ക്കര്‍ തന്നെ എറിഞ്ഞുകൊണ്ടിരിക്കുകയാണ് ഭൂമ്ര. കളിയില്‍ ഭൂമ്ര അത് ഉപയോഗിക്കുകയും ചെയ്തു. പാക് ബൗളര്‍മാരില്‍ നിന്നും അത്തരം സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും പാക് കോച്ച് പറയുന്നു.

സെമി മുന്നില്‍ നില്‍ക്കുമ്പോള്‍, ഇപ്പോഴുള്ള ചിന്തകളില്‍ നിന്നും പുറത്തു കടക്കുയാണ് പാക്കിസ്ഥാന്‍ ചെയ്യേണ്ടത്. ജയിച്ചേ മതിയാവു എന്നുള്ള മത്സരങ്ങളില്‍ എല്ലാം നല്‍കി കളിക്കും പാക്കിസ്ഥാന്‍. ഇതില്‍ നിന്നും ഞങ്ങള്‍ തിരിച്ചു വരുമെന്ന് അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com