വീണ്ടും മിന്നൽ ധോണി; ശരവേഗ സ്റ്റംപിങുമായി റെക്കോർഡ് നേട്ടത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി മിസ്റ്റർ കൂൾ (വീഡിയോ) 

ഏഷ്യാ കപ്പ് ഫൈനലിൽ ബം​ഗ്ലാദേശിനെതിരേയും അത്തരമൊരു സ്റ്റംപിങ് കാണാൻ ആരാധകർക്ക് യോ​ഗമുണ്ടായി
വീണ്ടും മിന്നൽ ധോണി; ശരവേഗ സ്റ്റംപിങുമായി റെക്കോർഡ് നേട്ടത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി മിസ്റ്റർ കൂൾ (വീഡിയോ) 

ദുബായ്: മുൻ ഇന്ത്യൻ നായകനും വെറ്ററൻ വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോണിയുടെ മിന്നൽ സ്റ്റംപിങ് ഏറെ പ്രസിദ്ധമാണ്. ഏഷ്യാ കപ്പ് ഫൈനലിൽ ബം​ഗ്ലാദേശിനെതിരേയും അത്തരമൊരു സ്റ്റംപിങ് കാണാൻ ആരാധകർക്ക് യോ​ഗമുണ്ടായി. ഫൈനൽ പോരിൽ സെഞ്ച്വറിയുമായി ഇന്ത്യയെ വട്ടംകറക്കിയ ലിറ്റൺ ദാസാണ് ഇത്തവണ ധോണിയുടെ മിന്നൽ സ്റ്റംപിങിന്റെ ഇരയായത്. മത്സരത്തിൽ ബം​ഗ്ലാദേശ് ക്യാപ്റ്റൻ മൊർത്താസയെയും ധോണി സ്റ്റംപ് ചെയ്താണ് പവലിയനിലേക്ക് മടങ്ങിയത്. 

രണ്ട് ബാറ്റ്സ്മാന്‍മാരെ മിന്നല്‍ സ്റ്റംപിങില്‍ പുറത്താക്കി ധോണിക്ക് ഒരു ചരിത്രനേട്ടവും സ്വന്തമാക്കി. ലിറ്റണ്‍ ദാസിനെയും മൊര്‍ത്താസയെയും പുറത്താക്കിയതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ സ്റ്റംപിങിലൂടെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് നേട്ടത്തിൽ ധോണി രണ്ടാമതെത്തി. 129 പേരെ പുറത്താക്കിയ മുൻ ഇം​ഗ്ലണ്ട് താരം സ്റ്റീവ് റോഡ്‌സിനെ പിന്തള്ളി ധോണി തന്‍റെ നേട്ടം 131ലെത്തിച്ചു. 138 പേരെ പുറത്താക്കി ഒന്നാമത് നിൽക്കുന്ന മുൻ പാക്കിസ്ഥാൻ നായകൻ മൊയിൻ ഖാൻ മാത്രമാണ് ഇനി ധോണിക്ക് മുന്നിലുള്ളത്. 

തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ലിറ്റണെ 41-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തിലാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്തേക്കുള്ള വഴി കാട്ടിയത്. ഏറെസമയം റിവ്യൂ പരിശോധനകള്‍ക്ക് ശേഷമാണ് ധോണിയുടെ ശരവേഗത്തിന് അംപയര്‍മാര്‍ക്ക് മാര്‍ക്കിടാനായത്. കുല്‍ദീപിന്‍റെ തന്നെ ഗൂഗ്ലിയില്‍ 43-ാം ഓവറില്‍ ബംഗ്ലാ നായകന്‍ മൊര്‍ത്താസയുടെ സ്റ്റംപും ധോണി തെറിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com