കാസമിറോ ക്വാര്‍ട്ടറിനില്ല; മാഴ്‌സലോയും കോസ്റ്റയും പരിശീലനത്തിനിറങ്ങി; ബ്രസീലിന് തിരിച്ചടിയും ആശ്വാസവും

റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരേ കളിക്കാനൊരുങ്ങുന്ന ബ്രസീല്‍ ടീമിന് കനത്ത തിരിച്ചടിയും ആശ്വാസവും
കാസമിറോ ക്വാര്‍ട്ടറിനില്ല; മാഴ്‌സലോയും കോസ്റ്റയും പരിശീലനത്തിനിറങ്ങി; ബ്രസീലിന് തിരിച്ചടിയും ആശ്വാസവും

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരേ കളിക്കാനൊരുങ്ങുന്ന ബ്രസീല്‍ ടീമിന് കനത്ത തിരിച്ചടിയും ആശ്വാസവും. ടീമിന്റെ മധ്യനിരയിലെ പ്രധാനിയായ കാസമിറോയ്ക്ക് നിര്‍ണായക പോരാട്ടത്തില്‍ കളിക്കാന്‍ കഴിയാത്തതാണ് അവര്‍ക്ക് തിരിച്ചടി. മെക്‌സിക്കോയ്‌ക്കെതിരെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതാണ് കാസമിറോയ്ക്ക് വിനയായത്. ഈ ലോകകപ്പില്‍ താരത്തിന്റെ രണ്ടാമത്തെ മഞ്ഞക്കാര്‍ഡായിരുന്നു ഇത്. രണ്ട് മഞ്ഞക്കാര്‍ഡ് ലഭിക്കുന്ന താരങ്ങള്‍ക്ക് ഒരു കളിയില്‍ നിന്നുള്ള സസ്‌പെന്‍ഷനാണ് ശിക്ഷ. കാസമിറോയുടെ അഭാവത്തില്‍ ഫെര്‍ണാണ്ടീഞ്ഞോയാകും ബ്രസീല്‍ നിരയില്‍ കളിക്കുക. 33കാരനായ ഫെര്‍ണാണ്ടീഞ്ഞോ മുന്‍ മത്സരങ്ങളില്‍ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു.

അതേസമയം പരുക്കിന്റെ വേവലാതിയുമായി പുറത്തിരുന്ന മാഴ്‌സലോയും ഡഗ്ലസ് കോസ്റ്റയും പരിശീലനം ആരംഭിച്ചത് ടീമിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഇരുവരും വിങ്ങുകളിലൂടെ മുന്നേറ്റം നടത്താന്‍ വിരുതുള്ള താരങ്ങളാണ്. വേഗതയും ഭാവനയും ചേര്‍ന്ന  നീക്കങ്ങളും ഇരുവര്‍ക്കും കൈമുതലായുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com