കെയ്‌നിന്റെ അഭിനയും, റഫറിയുടെ കണ്ണടച്ചിലുകള്‍; ഇംഗ്ലണ്ട്-കൊളംബിയ മത്സരം പുനഃപരിശോധിക്കണമെന്ന് ഫിഫയ്ക്ക് പരാതി

കെയ്‌നിന്റെ അഭിനയും, റഫറിയുടെ കണ്ണടച്ചിലുകള്‍; ഇംഗ്ലണ്ട്-കൊളംബിയ മത്സരം പുനഃപരിശോധിക്കണമെന്ന് ഫിഫയ്ക്ക് പരാതി

ഇംഗ്ലണ്ട്-കൊളംബിയ മത്സരം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് ലക്ഷം പേര്‍ ഒപ്പിട്ട പരാതിയുമായി ഫിഫയെ സമീപിക്കാനാണ് കൊളംബിയ ആരാധകരുടെ നീക്കം

റഫറിയാണ് ഇംഗ്ലണ്ടിന് ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിക്കൊടുത്തതെന്ന മറഡോണയുടെ വാക്കുകള്‍ക്ക് പിന്നാലെ ഫിഫയെ സമീപിക്കാന്‍ ഒരുങ്ങി കൊളംബിയയുടെ ആരാധകര്‍. ഇംഗ്ലണ്ട്-കൊളംബിയ മത്സരം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് ലക്ഷം പേര്‍ ഒപ്പിട്ട പരാതിയുമായി ഫിഫയെ സമീപിക്കാനാണ് കൊളംബിയ ആരാധകരുടെ നീക്കം.

ഇംഗ്ലണ്ട്-കൊളംബിയ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് അനുകൂലമായിട്ടായിരുന്നു റഫറി എടുത്ത തീരുമാനങ്ങള്‍ എല്ലാം തന്നെ. മത്സരത്തില്‍ ഉടനീളം ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിലനിന്ന റഫറിയുടെ നീക്കങ്ങള്‍ പുനഃപരിശോധിച്ച നീതി നടപ്പിലാക്കണം എന്നാണ് കൊളംബിയന്‍ ആരാധകരുടെ ആവശ്യം. 

ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിന്റെ പെനാല്‍റ്റിയാണ് കൊളംബിയന്‍ ആരാധകര്‍ പ്രധാനമായും എടുത്തു കാണിക്കുന്നത്. പെനാല്‍റ്റി ലഭിക്കുന്നതിനായി ഹാരി മനഃപൂര്‍വം വീഴുകയായിരുന്നു എന്നാണ് അവരുടെ ആരോപണം. മാത്രമല്ല, മൈതാനത്ത് മറ്റൊരു പന്ത് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കൊളംബിയ ഇഞ്ചുറി ടൈമില്‍ അടിച്ച ഗോള്‍ റഫറി അനുവദിച്ചിരുന്നുമില്ല. ഇവ രണ്ടും പുനഃപരിശോധിക്കണം എന്ന ആവശ്യമാണ് കൊളംബിയന്‍ ആരാധകര്‍ ഫിഫയ്ക്ക മുന്നില്‍ ആവശ്യപ്പെടുന്നത്. 

അമേരിക്കക്കാരനായ റഫറി മാര്‍ക്ക് ഗീഗറിനെതിരെയാണ് ആരാധകരുടെ ആരോപണം. ആറ് കൊളംബിയന്‍ താരങ്ങള്‍ക്ക് പ്രീക്വാര്‍ട്ടറില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെ കൊളംബിയന്‍ താരങ്ങളും റഫറിയും തമ്മില്‍ മത്സരത്തില്‍ ഉടനീളം വാക്കേറ്റമുണ്ടാവുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com