'ഞങ്ങളുടെ സ്വപ്നം ഇപ്പോള്‍ അവസാനിച്ചു. പക്ഷേ ഹൃദയത്തില്‍ നിന്ന് എടുത്തുകളയാന്‍ സാധിക്കില്ല'

എന്റെ കരിയറിലെ ഏറ്റവും വിഷമം പിടിച്ച സമയമാണിത്. ഞാന്‍ ഭയങ്കര ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നത്
'ഞങ്ങളുടെ സ്വപ്നം ഇപ്പോള്‍ അവസാനിച്ചു. പക്ഷേ ഹൃദയത്തില്‍ നിന്ന് എടുത്തുകളയാന്‍ സാധിക്കില്ല'

കിരീട പ്രതീക്ഷയുമായി എത്തി ക്വാര്‍ട്ടറില്‍ ബെല്‍ജിയം കരുത്തിന് മുന്നില്‍ വീണുപോയതിന്റെ നിരാശ മറച്ചുവയ്ക്കാതെ നെയ്മര്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം തന്റെ വിഷമം ആരാധകരുമായി പങ്കുവച്ചത്. 2014ല്‍ സെമി ഫൈനലില്‍ സ്വന്തം നാട്ടില്‍ ജര്‍മനിയോട് നാണംകെട്ട് തോല്‍വി ഏറ്റുവാങ്ങിയതിന്റെ തകര്‍ച്ച അതിജീവിച്ച് ഈ ലോകകപ്പിലേക്ക് ഏറ്റവും ആദ്യം യോഗ്യതയടക്കം സ്വന്തമാക്കി യൂറോപിലെ മികച്ച ടീമുകളുടെയെല്ലാം സുപ്രധാന സ്ഥാനത്തുള്ള യുവ താരങ്ങളുമായാണ് ബ്രസീല്‍ റഷ്യയിലെത്തിയത്. മികച്ച പ്രകടനം പുറത്തെടുത്ത് അവര്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷകളും നല്‍കി. എന്നാല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ പവര്‍ ഗെയിമിന് മുന്നില്‍ കാനറികള്‍ പൊരുതി  വീഴുകയായിരുന്നു. 


'എന്റെ കരിയറിലെ ഏറ്റവും വിഷമം പിടിച്ച സമയമാണിത്. ഞാന്‍ ഭയങ്കര ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നത്. വിജയിക്കാന്‍ കഴിയുമായിരുന്നു എന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്രയും ദുഃഖം. ചരിത്രം എഴുതാനുള്ള അവസരുമുണ്ടായിരുന്നു ഇത്തവണ. പക്ഷേ അതിനുള്ള  സമയമായില്ല. എനിക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള ആഗ്രഹം വരെ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. പക്ഷേ എനിക്കുറപ്പുണ്ട് എന്തും നേരിടാനുള്ള കരുത്ത് ദൈവം എനിക്ക് തരും. പരാജയപ്പെട്ടെങ്കിലും ദൈവത്തിനോടുള്ള കടപ്പാട് ഞാന്‍ മറക്കില്ല. കാരണം എനിക്കറിയാം ഇതിലും മികച്ചൊരവസരം ദൈവം കാത്തുവച്ചിട്ടുണ്ട്. ഈ ടീമില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബ്രസീല്‍ ടീമിനെ കുറിച്ച് അഭിമാനമുണ്ട്. ഞങ്ങളുടെ സ്വപ്നം ഇപ്പോള്‍ അവസാനിച്ചു. എന്നാല്‍ ആ സ്വപ്‌നം ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് എടുത്തുകളയാന്‍ സാധിക്കില്ല'.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com