2014ലെ ദുരന്തത്തില്‍ നിന്നും നിങ്ങള്‍ ഒന്നും പഠിച്ചില്ല; ബ്രസീല്‍ ടീമിനെ കുരിശില്‍ തറച്ച് പ്രാദേശിക മാധ്യമങ്ങള്‍

2014ല്‍ ജര്‍മനിയില്‍ നിന്നും 1-7ന് നേരിട്ട തോല്‍വിയില്‍ നിന്നും ബ്രസീല്‍ ടീം ഇതുവരെ പാഠം പഠിച്ചില്ലെന്നാണ് ബ്രസീല്‍ മാധ്യമങ്ങളുടെ കുറ്റപ്പെടുത്തല്‍
2014ലെ ദുരന്തത്തില്‍ നിന്നും നിങ്ങള്‍ ഒന്നും പഠിച്ചില്ല; ബ്രസീല്‍ ടീമിനെ കുരിശില്‍ തറച്ച് പ്രാദേശിക മാധ്യമങ്ങള്‍

ക്വാര്‍ട്ടറില്‍ തോറ്റ ബ്രസീലിനോട് ദയയില്ലാതെ പ്രാദേശിക മാധ്യമങ്ങള്‍. 2014ല്‍ ജര്‍മനിയില്‍ നിന്നും 1-7ന് നേരിട്ട തോല്‍വിയില്‍ നിന്നും ബ്രസീല്‍ ടീം ഇതുവരെ പാഠം പഠിച്ചില്ലെന്നാണ് ബ്രസീല്‍ മാധ്യമങ്ങളുടെ കുറ്റപ്പെടുത്തല്‍. 

ബ്രസീലിലെ കോളമിസ്റ്റായ മൗരോ സെസറാണ് ബ്രസീല്‍ ടീമിനെ ശക്തമായി വിമര്‍ശിച്ച് എഴുതിയവരില്‍ ഒരാള്‍. എതിരാളിയെ കളിയാക്കി, അവരുടെ കഴിവിനെ വിലകുറച്ച് കാണുന്നത് നമ്മുടെ ദേശീയ കായിക ഇനമായി തുടരുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളേക്കാള്‍ കൂട്ടി ചില മാധ്യമങ്ങള്‍ എഴുതുന്നു. വസ്തുതയെ വിലയിരുത്താതെ, യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങള്‍ എഴുതി പെരുപ്പിക്കുകയാണ് അവര്‍ ബ്രസീല്‍ ടീമിനെ കുറിച്ച് ചെയ്തതെന്നും മൗരോ സെസാര്‍ കുറ്റപ്പെടുത്തുന്നു. 

നെയ്മറിനെ മാത്രമായെടുത്ത് വിമര്‍ശിക്കുന്നവരും ബ്രസീലില്‍ കുറവല്ല. എന്തുകൊണ്ട് നെയ്മറിനെ ഇഷ്ടപ്പെടുന്നില്ല എന്ന് നെയ്മര്‍ തന്നെ ചിന്തിക്കണം. നെയ്മറെ പലരും ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യാന്തര മാധ്യമങ്ങള്‍ നെയ്മറെ ലക്ഷ്യം വയ്ക്കുന്നത് എത്രവട്ടം നമ്മള്‍ ചര്‍ച്ച ചെയ്തു. നെയ്മറിനെതിരായ നീതികേടാണോ രാജ്യാന്തര മാധ്യമങ്ങള്‍ ചെയ്യുന്നത്. അല്ലെങ്കില്‍ അവര്‍ പറയുന്നതില്‍ എന്തെങ്കിലും പോയിന്റ് ഉണ്ടോ എന്നും ബ്രസീലിലെ സ്‌പോര്‍ ടിവി അവതാരകനായ മാഴ്‌സെലോ ബരേറ്റോ ചോദിക്കുന്നു. 

ഗബ്രിയേല്‍ ജീസസിനേയും ബ്രസീല്‍ മാധ്യമങ്ങള്‍ വെറുതെ വിടുന്നില്ല. ഫിര്‍മിനോയ്ക്ക കൂടുതല്‍ അവസരങ്ങള്‍ നല്‍കാതിരുന്നതിന് കോച്ച ടിറ്റേയേയും അവര്‍ കുറ്റപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com