മോഡ്രിക് തല വെയിലത്ത് കാണിക്കരുത്, അത്രയ്ക്ക് ബുദ്ധിയാണ്, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കണ്ടത്

രണ്ട് രാജ്യങ്ങള്‍ തങ്ങള്‍ക്ക് മുന്‍പ് റഷ്യയില്‍ ഷൂട്ടൗട്ടിലേക്ക് പോയതില്‍ നിന്നും മോഡ്രിക് പാഠം പഠിച്ചിരുന്നു
മോഡ്രിക് തല വെയിലത്ത് കാണിക്കരുത്, അത്രയ്ക്ക് ബുദ്ധിയാണ്, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കണ്ടത്

എതിരാളികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം നിറയ്ക്കണം. അതിന് ടോസ് നേടിയാല്‍ ആദ്യം ഷോട്ട് ഉതിര്‍ക്കാന്‍ തെരഞ്ഞെടുക്കണം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പൊതുവെ ടീമുകള്‍ പിന്തുടരുന്ന വിശ്വാസമാണത്. പക്ഷേ റഷ്യക്കെതിരെ ക്വാര്‍ട്ടറില്‍ ലൂക്കാ മോഡ്രിക് ആ പതിവ് തെറ്റിച്ചു...അന്ന് പലരും ക്രൊയേഷ്യന്‍ താരത്തെ കളിയാക്കി എങ്കിലും ക്രൊയേഷ്യയെ ജയിച്ചു കയറ്റിയത് മോഡ്രിക്കിന്റെ ആ കണക്കു കൂട്ടലാണെന്നാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

രണ്ട് രാജ്യങ്ങള്‍ തങ്ങള്‍ക്ക് മുന്‍പ് റഷ്യയില്‍ ഷൂട്ടൗട്ടിലേക്ക് പോയതില്‍ നിന്നും മോഡ്രിക് പാഠം പഠിച്ചിരുന്നു. റഷ്യക്കെതിരെ ടോസ് കിട്ടിയിട്ടും മോഡ്രിക് ഷൂട്ടൗട്ടില്‍ രണ്ടാമത് മതിയെന്ന് തിരഞ്ഞെടുത്തതിന് പിന്നില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളുടെ ഫലമായിരുന്നു കാരണം. 

സ്‌പെയ്‌നിന് എതിരായ റഷ്യയുടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യം ഷോട്ടുതിര്‍ത്തത് ഇനിയെസ്റ്റ. റഷ്യ ആ കളി ജയിച്ചു. ഡെന്‍മാര്‍ക്കിനെതിരായ ക്രൊയേഷ്യയുടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ ഷോട്ട് പിറന്നത് ക്രിസ്റ്റ്യന്‍ എറിക്‌സെന്റെ ബൂട്ടില്‍ നിന്നും, കളി ക്രൊയേഷ്യ ജയിച്ചു. ഇംഗ്ലണ്ടിന്റെ കൊളംബിയയ്‌ക്കെതിരായ ഷൂട്ടൗട്ടില്‍ ആദ്യ ഷോട്ട് കൊളംബിയയുടെ ഫാല്‍കൗന്റെ ബുട്ടില്‍ നിന്നും. ഇംഗ്ലണ്ടും ആ കളി ജയിച്ചു. 

രണ്ടാമത് ഷൂട്ടൗട്ടില്‍ എത്തുന്നവരാണ് റഷ്യന്‍ ലോക കപ്പിലെ ഷൂട്ടൗട്ടില്‍ ജയിച്ചു കയറുന്നതെന്ന കണക്കു കൂട്ടല്‍ നോക്കിയായിരുന്നു മോഡ്രിക്കിന്റെ തീരുമാനം. റഷ്യക്കെതിരായ ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ആദ്യമെടുത്തത് റഷ്യയുടെ സ്‌മോലോവ്, പറയേണ്ടല്ലോ, ക്രൊയേഷ്യ തന്നെ ജയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com