ലോകകപ്പ്: ഇംഗ്ലണ്ടിന്റെ മുന്നേറ്റ രഹസ്യം ഇതാണ്; ഈ 'റബ്ബര്‍ ചിക്കന്‍'

52 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ലോകകപ്പ് നേട്ടമെന്ന സ്വപ്‌ന യാഥാര്‍ഥ്യത്തിന് മുന്നിലാണ് ഇംഗ്ലണ്ട് ടീം. 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ ലോകകപ്പ് സെമി കളിക്കാനൊരുങ്ങുകയാണ്
ലോകകപ്പ്: ഇംഗ്ലണ്ടിന്റെ മുന്നേറ്റ രഹസ്യം ഇതാണ്; ഈ 'റബ്ബര്‍ ചിക്കന്‍'

52 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ലോകകപ്പ് നേട്ടമെന്ന സ്വപ്‌ന യാഥാര്‍ഥ്യത്തിന് മുന്നിലാണ് ഇംഗ്ലണ്ട് ടീം. 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ ലോകകപ്പ് സെമി കളിക്കാനൊരുങ്ങുകയാണ്. നാളെ ക്രൊയേഷ്യക്കെതിരേയാണ് അവരുടെ സെമി പോരാട്ടം. ഗെരത് സൗത്ത്‌ഗേറ്റിന്റെ പരിശീലക മികവില്‍ ടീം അച്ചടക്കമുള്ള സംഘമാണ്. എന്താണ് ഈ മുന്നേറ്റത്തിന്റെയും ഈ അച്ചടകത്തിന്റെയും രഹസ്യം. 'റബ്ബര്‍ ചിക്ക'നാണ് അതിന് കാരണമത്രേ.

ക്രൊയേഷ്യക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി സ്പാര്‍ടക് സെലെനോഗോസ്‌ക് സ്‌റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടിന്റെ പരിശീലന വേളയില്‍ താരങ്ങള്‍ റബ്ബര്‍ കോഴിയെ എറിഞ്ഞ് കളിക്കുന്ന വീഡിയോ സ്‌കൈ സ്‌പോര്‍ട്‌സ് പുറത്തുവിട്ടതോടെയാണ് സംഗതി സത്യമാണെന്ന് എല്ലാര്‍ക്കും ബോധ്യപ്പെട്ടത്. വട്ടത്തില്‍ നിന്ന് ഇംഗ്ലീഷ് താരങ്ങള്‍ റബ്ബര്‍ കൊണ്ടുണ്ടാക്കിയ കോഴിയുടെ രൂപത്തെ പരസ്പരം എറിഞ്ഞ് കളിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

താരങ്ങള്‍ക്ക് നേരംപോക്കിലൂടെ മാനസിക ഉല്ലാസവും ഒപ്പം ശാരീരിക ആയാസവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിശീലന രീതി പരീക്ഷിച്ചത്. പരുക്കേറ്റ് വിശ്രമിക്കുന്ന ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനും ജാമി വാര്‍ഡിയുമൊക്കെ റബ്ബര്‍ ചിക്കന്‍ എറിയല്‍ മത്സരത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com