ഇതെങ്ങനെ ആഘോഷിക്കും എന്ന അങ്കലാപ്പിലാണെന്ന് തോന്നുന്നു ഇംഗ്ലണ്ടുകാര്‍; ചെമ്മരിയാടിന്റെ പുറത്ത് വരെ പതാകയുടെ മാതൃക

28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രാജ്യത്തിന്റെ ലോകകപ്പ് സെമി പ്രവേശം
ഇതെങ്ങനെ ആഘോഷിക്കും എന്ന അങ്കലാപ്പിലാണെന്ന് തോന്നുന്നു ഇംഗ്ലണ്ടുകാര്‍; ചെമ്മരിയാടിന്റെ പുറത്ത് വരെ പതാകയുടെ മാതൃക

28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രാജ്യത്തിന്റെ ലോകകപ്പ് സെമി പ്രവേശം എങ്ങനെ ആഘോഷിക്കും എന്ന അങ്കലാപ്പിലാണെന്ന് തോന്നുന്നു ഇംഗ്ലീഷ് ജനത. സത്യത്തില്‍ അവരുടെ ആവേശം അതിന്റെ മൂര്‍ദ്ധന്യതയിലാണിപ്പോള്‍. 

ഇന്ന് ക്രൊയേഷ്യക്കെതിരായ സെമിക്കിറങ്ങുന്ന ടീമിന് വിവിധ തരത്തിലാണ് ഇംഗ്ലീഷ് ജനത അഭിവാദ്യമര്‍പ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ യൂനിയന്‍ ജാക്ക് പതാകയുടെ രൂപങ്ങളാണ്. കാറുകള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചുവപ്പും വെള്ളയും നിറങ്ങളുള്ളവ പതാകയുടെ രൂപത്തില്‍ ക്രമീകരിച്ച് നിര്‍ത്തുന്നു. 

വെസ്റ്റ്ബറിയിലുള്ള വൈറ്റ് ഹോഴ്‌സ് ലാന്‍ഡ്മാര്‍ക്ക് നടുവിലൂടെ രണ്ട് ഭാഗങ്ങളിലേക്ക് ചുവന്ന റിബണ്‍ വലിച്ച് കെട്ടി പതാകയുടെ രൂപത്തിലാക്കിയിട്ടുണ്ട്. 

ഹോള്‍സ്‌വര്‍ത്തിലുള്ള കര്‍ഷകനായ ലെസ്‌ലി പെരറ്റ് തന്റെ വെളുത്ത ചെമ്മരിയാടുകളുടെ ദേഹത്ത് ഇംഗ്ലണ്ട് പതാകയിലെ ചുവന്ന ചിഹ്നം വരച്ചാണ് തന്റെ ഇഷ്ടം അടയാളപ്പെടുത്തിയത്. 

റിറ്റ്‌സ് ഷിപ്പിയാര്‍ഡിലെ ജീവനക്കാര്‍ വിഖ്യാത ഗാനമായ ഇറ്റ്‌സ് കമിങ് ഹോം എന്ന ഗാനത്തിന്റെ വരികളെഴുതിയ കൂറ്റന്‍ ബാനറുകള്‍ കൈയിലേന്തി ടീമിന് അഭിവാദ്യം അര്‍പ്പിച്ചു. 

ഡെര്‍ബിഷയറിലുള്ള 54കാരനായ ബിന്‍ കന്റെല്ലോ നാല് കിടപ്പുമുറികളുള്ള വെളുത്ത പെയിന്റടിച്ച തന്റെ വീടിന്റെ പുറം ചുവരില്‍ യൂനിയന്‍ ജാക്ക് പതാകയുടെ കൂറ്റന്‍ മാതൃകയാണ് തീര്‍ത്തത്. 

പടിഞ്ഞാറന്‍ ലണ്ടനിലുള്ള കെംസ്‌കോട്ട് എസ്‌റ്റേറ്റിലെ നാല് നില കെട്ടിടം ഇംഗ്ലീഷ് പതാകകളുമായി അലങ്കരിച്ചിരിക്കുന്നു. 

സതാംപ്ടന്‍ റോഡ് ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നലില്‍ പോലും ഇപ്പോള്‍ ഇംഗ്ലണ്ട് പതാകയുടെ മാതൃക കാണാം. 

സെമിയിലെത്തിയപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇംഗ്ലണ്ട് ടീം ഫൈനലിലെത്തിയാലോ. ഇനി കപ്പുയര്‍ത്തിയാലോ എന്തായിരിക്കും ല്ലേ. കാത്തിരുന്നു കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com