കോഴിക്കൂട് മൂടാന്‍ 300 കോടിയുടെ ഫ്‌ലക്‌സോ? ലോക കപ്പില്‍ കേരളത്തില്‍ ഉയര്‍ന്ന ഫ്‌ലക്‌സുകളുടെ കണക്ക്‌

ഇഷ്ട ടീമുകളെ പിന്തുണച്ച് വെച്ച് ഫ്‌ലക്‌സുകളില്‍ ജര്‍മനിക്കും, അര്‍ജന്റീനയ്ക്കുമെല്ലാം അല്‍പ്പായുസ് മാത്രം. പിന്നെ എന്താ? കോഴിക്കൂട് മൂടാന്‍ എടുക്കുക..
കോഴിക്കൂട് മൂടാന്‍ 300 കോടിയുടെ ഫ്‌ലക്‌സോ? ലോക കപ്പില്‍ കേരളത്തില്‍ ഉയര്‍ന്ന ഫ്‌ലക്‌സുകളുടെ കണക്ക്‌

ലോക കപ്പിന് ആരവം ഉയരുന്നതിന് മുന്‍പ് തന്നെ മെസിയും ക്രിസ്റ്റ്യാനോയും നെയ്മറുമെല്ലാം കേരളത്തിലെ നിരത്തുകളിലും ഗ്രാമങ്ങളെ ഓരോ മുക്കിലും മൂലയിലും സ്ഥാനം പിടിച്ചിരുന്നു. ഇഷ്ട ടീമുകളെ പിന്തുണച്ച് വെച്ച് ഫ്‌ലക്‌സുകളില്‍ ജര്‍മനിക്കും, അര്‍ജന്റീനയ്ക്കുമെല്ലാം അല്‍പ്പായുസ് മാത്രം. പിന്നെ എന്താ? കോഴിക്കൂട് മൂടാന്‍ എടുക്കുക..

കോഴിക്കൂട് മൂടാന്‍ ആദ്യം പോയത് ജര്‍മനിക്ക് വേണ്ടി നിരത്തിയ ഫ്‌ലക്‌സുകള്‍. പിന്നാലെ മെസിയും സംഘവും പോയി. ക്രിസ്റ്റിയാനോ കൂടി പോയതോടെ നെയ്മര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. ഇതിനിടയില്‍ സ്‌പെയിനും കളം വിട്ടു. പിന്നാലെ നെയ്മറും. 

ഫ്രാന്‍സിന്റെ കുതിപ്പ് കണ്ട ലോക കപ്പ് കലാശപ്പോരാട്ടത്തിലേക്ക് അടുക്കവെ കേരളത്തില്‍ നിരന്നത് 300 കോടി രൂപയുടെ ഫ്‌ലക്‌സ് ആണെന്നാണ് കണക്ക്. ലോക കപ്പിന്റെ ആദ്യ ആഴ്ചയിലെ കണക്ക് മാത്രമാണ് അത്. 

എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 300 കോടി എന്നത് കുറവാണെന്നാണ് ഫ്‌ലക്‌സ് പ്രിന്റേഴ്‌സ് ഒണേഴ്‌സ് സമിതി പറയുന്നത്. ആ നിരാശ അവര്‍ മറച്ചു വയ്ക്കുന്നുമില്ല. 

അതിനിടെയില്‍ ഫഌക്‌സുകള്‍ തീര്‍ക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ചര്‍ച്ചയായി വരുന്നുണ്ട്. ജര്‍മനി തോറ്റതിന് പിന്നാലെ ഫഌക്‌സുകള്‍ നീക്കം ചെയ്യണം എന്ന് പറഞ്ഞെത്തിയ കണ്ണൂര്‍ ജില്ലാ കളക്ടറിന്റെ പാത മറ്റ് അധികാരികളും പിന്തുടര്‍ന്നില്ലെങ്കില്‍ ഫഌക്‌സുകള്‍ തലവേദനയാകുമെന്ന് ഉറപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com