സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്തുണ ഇംഗ്ലണ്ടിന്; ക്രിക്കറ്റിലല്ല, ഫുട്‌ബോളിലാണ്

തന്റെ ട്വിറ്റര്‍ പേജിലൂടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പങ്കിട്ട വീഡിയോ കണ്ടാല്‍ ആരും അങ്ങനെ ഒരു നിമിഷം ചിന്തിക്കും
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്തുണ ഇംഗ്ലണ്ടിന്; ക്രിക്കറ്റിലല്ല, ഫുട്‌ബോളിലാണ്

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്തുണ ഇംഗ്ലണ്ടിനാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനവുമായി ബന്ധപ്പെട്ടാണ് പിന്തുണയെന്ന് വിചാരിച്ച് ഞെട്ടണ്ട. തന്റെ ട്വിറ്റര്‍ പേജിലൂടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പങ്കിട്ട വീഡിയോ കണ്ടാല്‍ ആരും അങ്ങനെ ഒരു നിമിഷം ചിന്തിക്കും. പിന്നാലെ സച്ചിന്‍ തന്നെ അത് വെളിപ്പെടുത്തുന്നു. പിന്തുണ ഫുട്‌ബോളിനാണ്. ക്രൊയേഷ്യക്കെതിരായ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്ന ഇംഗ്ലണ്ട് ടീമിനാണ് ഇതിഹാസ താരത്തിന്റെ പിന്തുണ. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഫുട്‌ബോള്‍ പ്രേമം എല്ലാവര്‍ക്കും സുപരിചിതമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഉടമയും സച്ചിന്‍ തന്നെ. 

1966ന് ശേഷം ആദ്യ ലോകകപ്പ് ഫൈനല്‍ സ്വപ്‌നം കണ്ടാണ് ഇംഗ്ലണ്ടെത്തുന്നത്. അന്ന് കിരീടം നേടിയ ശേഷം പിന്നീട് ഇത്തവണയാണ് അവര്‍ക്ക് മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചത്. 1990ന് ശേഷമാണ് അവര്‍ ലോകകപ്പിന്റെ സെമിയിലേക്ക് കടന്നത്. ഇക്കുറി സാഹചര്യങ്ങളെല്ലാം ഇംഗ്ലണ്ടിന് അനുകൂലമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com