കൗതുകം ലേശം കൂടുതലായാലും പ്രശ്‌നമാണ്; സുന്ദരിമാരെ അത്രയ്ക്കങ്ങ് സൂം ചെയ്യേണ്ടെന്ന് ഫിഫ

ലോക കപ്പിനിടെ സ്ത്രീകള്‍ക്ക നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ വര്‍ധിച്ചതാണ് ക്യാമറകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഫിഫയെ പ്രേരിപ്പിച്ചത്
കൗതുകം ലേശം കൂടുതലായാലും പ്രശ്‌നമാണ്; സുന്ദരിമാരെ അത്രയ്ക്കങ്ങ് സൂം ചെയ്യേണ്ടെന്ന് ഫിഫ

ലോക കപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ റഷ്യ ആ പേടി പങ്കുവെച്ചിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളായിരുന്നു ആശങ്ക തീര്‍ത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ആരാധകരുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് റഷ്യന്‍ സ്ത്രീകള്‍ക്ക് പല ഭാഗങ്ങളില്‍ നിന്നും മുന്നറിയിപ്പ് വന്നിരുന്നു. 

ലോക കപ്പ് നാളുകളില്‍ റഷ്യയിലെ നിരത്തുകളില്‍ സ്ത്രീകള്‍ വലിയ തോതില്‍ അതിക്രമങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് ഫിഫ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ വനിതാ ആരാധകര്‍ക്ക് നേരെ ക്യാമറ അത്രയ്ക്ക് അങ്ങ് സൂം ചെയ്യേണ്ട എന്ന് പറയുകയാണ് ഫിഫ. 

ലോക കപ്പിനിടെ സ്ത്രീകള്‍ക്ക നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ വര്‍ധിച്ചതാണ് ക്യാമറകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഫിഫയെ പ്രേരിപ്പിച്ചത്. സുന്ദരി ആരാധികമാരുടെ ചിത്രങ്ങള്‍ ഹണി ഷോട്ട്‌സ് എന്ന പേരില്‍ ടെലിവിഷനില്‍ ഇടംപിടിക്കുന്നു. വംശീയ വെറിയേക്കാള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് റഷ്യയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ആ സാഹചര്യത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഉചിതമല്ലെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. 

നിരത്തുകളില്‍ സ്ത്രീകളെ തടഞ്ഞു നിര്‍ത്തുകയും ചുംബിക്കുകയും ലൈംഗീക അതിക്രമങ്ങള്‍ക്ക വിധേയമാക്കുകയും ചെയ്യുന്നു. പുറം ലോകം അറിയുന്നതിനേക്കാള്‍ ലോക കപ്പിനിടെ ദിനംപ്രതി റഷ്യയില്‍ നടന്നത് പത്തിരട്ടി പീഡനങ്ങള്‍. 

വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ സ്ത്രീ ആരാധകരുടെ സൗന്ദര്യം താരതമ്യപ്പെടുത്തി ഉള്‍പ്പെടെ ചര്‍ച്ചകള്‍ ഇവിടെ മുന്നോട്ടു പോകുന്നുണ്ട്. ഗെറ്റി ഇമേജിലെ സ്ത്രീ ആരാധകരുടെ ചിത്രങ്ങള്‍ ഫിഫ ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com