റഷ്യന്‍ ലോക കപ്പ് അഭയാര്‍ഥികളുടേയും കുടിയേറ്റക്കാരുടേതുമാക്കിയ ചിലരുണ്ട്, കരുത്തു കാട്ടിയവര്‍

നമ്മുടെ കണക്കു കൂട്ടലുകളില്‍ പലതും തെറ്റിയെങ്കിലും ലോക കപ്പില്‍ നമ്മെ വിസ്മയിപ്പിച്ച പല താരങ്ങള്‍ക്കിടയിലും ചില സാമ്യങ്ങളുണ്ട്
റഷ്യന്‍ ലോക കപ്പ് അഭയാര്‍ഥികളുടേയും കുടിയേറ്റക്കാരുടേതുമാക്കിയ ചിലരുണ്ട്, കരുത്തു കാട്ടിയവര്‍

കിരീടം ഉയര്‍ത്തുന്നത് ഫ്രാന്‍സാകുമോ, അതോ ക്രൊയേഷ്യ ആകുമോയെന്ന് മാത്രമാണ് റഷ്യയില്‍ ഇനി അറിയേണ്ടത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടവുമുണ്ട്. എങ്കിലും ലോക കപ്പ് എന്ന ആവേശം ഏതാണ്ട് അവസാനത്തിലേക്ക് എത്തി നില്‍ക്കുകയാണ്. 

കണക്കിലെ കളികളില്‍ പലതും റഷ്യയില്‍ പന്തുരുണ്ട് തുടങ്ങിയതോടെ തകര്‍ന്നടിഞ്ഞു. മികച്ച മുന്നേറ്റം നടത്തുമെന്ന് വിലയിരുത്തപ്പെട്ട ടീമുകള്‍, റഷ്യയില്‍ ഇവരാകും താരമെന്ന് വിലയിരുത്തപ്പെട്ട കളിക്കാര്‍...അങ്ങിനെ നമ്മുടെ കണക്കുകള്‍ പലതും തെറ്റി. 

നമ്മുടെ കണക്കു കൂട്ടലുകളില്‍ പലതും തെറ്റിയെങ്കിലും ലോക കപ്പില്‍ നമ്മെ വിസ്മയിപ്പിച്ച പല താരങ്ങള്‍ക്കിടയിലും ചില സാമ്യങ്ങളുണ്ട്. ആ കളിക്കാര്‍ അല്ലെങ്കില്‍ അവരുടെ കുടുംബം കുടിയേറ്റക്കാരായിരുന്നു, അല്ലെങ്കില്‍ അഭയാര്‍ഥികള്‍. പക്ഷേ പ്രതിനിതീകരിക്കുന്ന രാജ്യത്തോടുള്ള അവരുടെ കൂറേ തെല്ലും കുറഞ്ഞില്ല...അങ്ങിനെ കളിച്ച ചില താരങ്ങളെ നോക്കാം...

ഗ്രീസ്മന്‍

ജര്‍മനിയിലാണ് ഗ്രീസ്മാന്റെ പിതാവിന്റെ വേരുകള്‍. അമ്മയാവട്ടെ പോര്‍ച്ചുഗല്‍ മണ്ണില്‍ നിന്നും വന്നത്. പോര്‍ച്ചുഗല്ലിലായിരുന്നു ഗ്രീസ്മാന്റെ കുട്ടിക്കാലം അധികവും. 

എംബാപ്പെ

ഫ്രാന്‍സിലാണ് എംബാപ്പെ ജയിച്ചതെങ്കിലും എംബാപ്പെയുടെ പിതാവ് കാമറൂണില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയതാണ്. അമ്മയാവട്ടെ അല്‍ഗേറിയന്‍ ഹാന്‍ഡ് ബോള്‍ പ്ലേയറും.

സാമുവല്‍ ഉംടിടി

കാമറൂണിലായിരുന്നു ഉംടിടിയുടെ ജനനം. പക്ഷേ തന്നെ ദത്തെടുത്ത രാജ്യത്തിന് വേണ്ടി ഫുട്‌ബോള്‍ കളിക്കാനായിരുന്നു ഉംടിടിയുടെ ഇഷ്ടം. 

ലൂക്കാ മോഡ്രിച്ച്

കണ്‍മുന്നില്‍ വെച്ച് മുത്തശ്ശി കൊല്ലപ്പെടുന്നത് കണ്ട് വളര്‍ന്ന ബാല്യം. മുന്‍ യൂഗോസ്ലേവ്യയില്‍ നിന്നും ക്രൊയേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് കുടുംബത്തോടൊപ്പം പാലായാനം ചെയ്യേണ്ടി വന്നു. യുദ്ധത്തിന് ശേഷം പിറന്ന രാജ്യത്തിന്റെ നിറത്തില്‍ പിന്നെ മോഡ്രിച്ച് പന്തു തട്ടി.

ലുക്കാക്കു

രാജ്യാന്തര തലത്തില്‍ കോംഗോയെ പ്രതിനിതീകരിക്കുകയായിരുന്നു ലുക്കാക്കുവിന്റെ പിതാവ്. എന്നാല്‍ ബെല്‍ജിയത്തില്‍ ജനിച്ച ലുക്കാക്കു അവര്‍ക്കൊപ്പം നിന്നു. 

മരിയോ ഫെര്‍ണാണ്ടസ്

ബ്രസീലിലായിരുന്നു മരിയോ ഫെര്‍ണാണ്ടസിന്റെ ജനനം. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാനുള്ള സാധ്യതകള്‍ മുന്നിലുണ്ടായിട്ടും റഷ്യയാണ് മരിയോ തിരഞ്ഞെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com