ബ്രസീലിലെ ഈ ഫവേലയിലുള്ള കുഞ്ഞുങ്ങള്‍ക്ക് സംശയമില്ല; കിരീടം ക്രൊയേഷ്യക്ക് തന്നെ

ക്രൊയേഷ്യ ഇന്ന് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ അങ്ങകലെ ബ്രസീലിലെ ഫവേലകളിലൊന്ന് ക്രൊയേഷ്യ കിരീടം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കും
ബ്രസീലിലെ ഈ ഫവേലയിലുള്ള കുഞ്ഞുങ്ങള്‍ക്ക് സംശയമില്ല; കിരീടം ക്രൊയേഷ്യക്ക് തന്നെ

ക്രൊയേഷ്യ ഇന്ന് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ അങ്ങകലെ ബ്രസീലിലെ ഫവേലകളിലൊന്ന് ക്രൊയേഷ്യ കിരീടം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കും. 600 ഓളം ഫവേലകളാണ് ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ളത്. അതിലൊന്നാണ് വില ക്രോയേഷ്യ. 60 ലക്ഷത്തോളം പേരാണ് ഈ ഫവേലയിലുള്ളത്. വനപ്രദേശമാണെങ്കിലും മധ്യവര്‍ഗ ജീവിതമാണ് ഇവിടുത്തെ സവിശേഷത. 

1960ല്‍ ഇവിടെയെത്തിയ ക്രൊയേഷ്യന്‍ വൈദികനായ ഡാമിയന്‍ റോഡിന്‍ സ്ഥാപിച്ച രണ്ട് സ്‌കൂളുകളാണ് ഇവിടുത്തെ ക്രൊയേഷ്യന്‍ പ്രേമത്തിന് പിന്നില്‍. പാവപ്പെട്ട കുട്ടികള്‍ക്കായി തുറന്ന സ്‌കൂളുകളുടെ പേര് ബ്രസീല്‍- ക്രൊയേഷ്യ എന്നാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ആദരമായാണ് വില ക്രൊയേഷ്യ എന്ന പേരിന്റെ പിറവി. 

വിവിധ വയസിലുള്ള കുട്ടികള്‍ക്കായി ഇവിടെ വില ക്രൊയേഷ്യ ഫുട്‌ബോള്‍ ടീമുണ്ട്. നാല് വിഭാഗങ്ങളിലായി 120 കുട്ടികളാണ് ഫുട്‌ബോള്‍ ടീമുകളിലുള്ളത്. തെരുവുകളില്‍ പന്ത് തട്ടുന്ന കുട്ടികളെ ഏകോപിപ്പിച്ച് അവരുടെ ബാല്യം കൂടുതല്‍ ആനന്ദകരമാക്കുകയാണ് ഈ ടീമുകളിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. 

ക്രൊയേഷ്യന്‍ ജേഴ്‌സികളണിഞ്ഞും ക്രൊയേഷ്യന്‍ പതാകകള്‍ വീശിയും ഫ്രാന്‍സിനെതിരായ ക്രൊയേഷ്യന്‍ ടീമിന്റെ ഫൈനല്‍ കാണാന്‍ കാത്തിരിക്കുകയാണ് ഈ കുഞ്ഞുങ്ങള്‍. ക്രൊയേഷ്യ ലോക ചാംപ്യന്‍മാരാകുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയം ഒട്ടുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com