ആരാധന മൂത്തല്ല അവരത്  ചെയ്തത്; റഷ്യയിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രതിഷേധമായിരുന്നു

റഷ്യയിലെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുകയായിരുന്നു അവര്‍
ആരാധന മൂത്തല്ല അവരത്  ചെയ്തത്; റഷ്യയിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രതിഷേധമായിരുന്നു

ഫൈനല്‍ പോരിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഗ്രൗണ്ടിലേക്ക് അവര്‍ ഓടിക്കയറിയത്. പിന്നാലെ സുരക്ഷാ ജീവനക്കാരും. ഫുട്‌ബോള്‍, ക്രിക്കറ്റ് മൈതാനങ്ങളിലെ പുതിയ കാഴ്ചയൊന്നും അല്ല അത്. പക്ഷേ റഷ്യയിലേക്ക് എത്തുമ്പോള്‍ അതിന് ഒരു വ്യത്യാസമുണ്ട്. 

കളിക്കാരോടോ ടീമിനോടോ ഉള്ള ആരാധന തലയ്ക്ക് പിടിച്ചായിരുന്നില്ല അവര്‍ ഗ്രൗണ്ടിലേക്ക് ഓടിയടുത്തത്. റഷ്യയിലെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുകയായിരുന്നു അവര്‍. 

റഷ്യന്‍ പൊലീസ് കുപ്പായത്തില്‍ എത്തിയ നാല് പേരായിരുന്നു അത്. റഷ്യന്‍ പങ്ക് ബാന്‍ഡായ പുസി റയറ്റിലെ അംഗങ്ങള്‍. റഷ്യയില്‍ റാലികളിലും മറ്റ് പ്രകടനങ്ങളിലും പങ്കെടുക്കുന്നവരെ പൊലീസ് കാരണമേതുമില്ലാതെ അറസ്റ്റ് ചെയ്യുന്നതിന് എതിരെയായിരുന്നു അവരുടെ പ്രതിഷേധം. 

രണ്ടാം പകുതിയുടെ 53ാം മിനിറ്റിലായിരുന്നു സംഭവം. വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും, കറുപ്പ് തൊപ്പിയും വെച്ച് ഗ്രൗണ്ട് കയ്യടക്കാന്‍ എത്തിയവര്‍ക്ക് പിന്നാലെ സുരക്ഷ ജീവനക്കാരും ഓടിയെത്തി. ഫ്രഞ്ച് പോസ്റ്റിന് പിന്നില്‍ നിന്നായിരുന്നു ഇവരുടെ വരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com