കിരീടം ഫ്രാന്‍സ് എടുത്തു, പക്ഷേ പുടിന്റെ കുടയാണ് സംസാര വിഷയം

കിരീടം ഫ്രാന്‍സ് എടുത്തു, പക്ഷേ പുടിന്റെ കുടയാണ് സംസാര വിഷയം

മക്രോണും കൊലിന്ദയും ഫിഫ തലവനുമെല്ലാം മഴ നനഞ്ഞ് നില്‍ക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് മാത്രം കിട്ടിയ കുട

ഡെന്‍മാര്‍ക്കിനെതിരായ കളി ഗോള്‍ രഹിതമായതോടെ ഫ്രാന്‍സിന് നേരെ തിരിഞ്ഞിരുന്നു ആരാധകര്‍. പത്ത് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കണം എന്നാണോ എന്നായിരുന്നു പോഗ്ബ അന്ന് ആരാധകരോട് ചോദിച്ചത്. എന്തായാലും, തന്ത്രങ്ങളും വേഗതയും കൊണ്ട് കളം നിറഞ്ഞ് ടീം ആരാധകരെ ഇപ്പോള്‍ സന്തോഷത്തിലാക്കി കഴിഞ്ഞു. 

ഫ്രാന്‍സിന്റെ ലോക കപ്പ് നേട്ടവും, ക്രൊയേഷ്യയുടെ കാലിടറലുമാണ് നമുക്ക് മുന്നിലുള്ളതെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് പുടിന്റെ കുടയാണ്. റഷ്യന്‍ ലോക കപ്പിന് തിരശീലയിട്ട് പെയ്ത മഴയില്‍ പുടിന് മാത്രം കിട്ടിയ കുട. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും, ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊലിന്ദ ഗ്രാബര്‍ കിതറോവിച്ചും ഉള്‍പ്പെടെയുള്ള പ്രമുഖ നിര ലോക കപ്പ് അവസാനത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കെത്തിയിരുന്നു. ഒടുവില്‍ മഴയും. ഈ സമയും മക്രോണും കൊലിന്ദയും ഫിഫ തലവനുമെല്ലാം മഴ നനഞ്ഞ് നില്‍ക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് മാത്രം കിട്ടിയ കുടയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രോളായി നിറയുന്നത്.

അതിഥികളെ മഴ നനയിച്ച് ജെന്‍ജില്‍മാനായി നില്‍ക്കുന്ന പുടിനെ കണ്ടില്ലേയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും പറയുന്നത്. നമ്മളെ ജയിക്കാന്‍ അവര്‍ അനുവദിച്ചില്ല, അതുകൊണ്ട് അവര്‍ മഴ നനയട്ടെ എന്നാണ് പുടിന്റെ ചിന്തയെന്നാണ് ചിലരുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com