ലോക ജനസംഖ്യയുടെ പകുതിയും റഷ്യയില്‍ നോട്ടം ഉറപ്പിച്ചിരുന്നു; ഡിജിറ്റലായും സോഷ്യലായും റഷ്യന്‍ റെക്കോര്‍ഡ്‌

ലോക ജനസംഖ്യയുടെ പകുതിയും റഷ്യയില്‍ നോട്ടം ഉറപ്പിച്ചിരുന്നു; ഡിജിറ്റലായും സോഷ്യലായും റഷ്യന്‍ റെക്കോര്‍ഡ്‌

കളിക്കളത്തില്‍ റെക്കോര്‍ഡുകള്‍ പലതും റഷ്യയില്‍ മറി മറിഞ്ഞു, കളിക്കളത്തിന് പുറത്തും മാറ്റിമില്ല, റെക്കോര്‍ഡുകള്‍ പലതും പഴങ്കതയായി. ടെലിവിഷനിലൂടേയും സമൂഹമാധ്യമങ്ങള്‍ വഴിയും കളി കണ്ടവരുടെ എണ്ണത്തില്‍ മുതല്‍ ട്വീറ്റുകള്‍ പിറന്നതില്‍ വരെ റെക്കോര്‍ഡ് വീണു...

ഓരോ ഘട്ടത്തിലുമായി 340 കോടി ജനങ്ങള്‍ ലോക കപ്പ് ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടേയും കണ്ടു. 760 കോടി ജനങ്ങളില്‍ പകുതിയും റഷ്യയിലെ കാല്‍പന്ത് ആരവത്തിനൊപ്പം ചേര്‍ന്നുവെന്ന് ചുരുക്കം. 

ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലും റഷ്യന്‍ ലോക കപ്പിലേക്ക് എത്തിയപ്പോള്‍ ഉണ്ടായത് വലിയ കുതിച്ചു ചാട്ടമായിരുന്നു. അമേരിക്ക ഇല്ലായിരുന്നു എങ്കിലും അര്‍ജന്റീന-ഐസ്ലാന്‍ഡ് മത്സരം ഓണ്‍ലൈന്‍ വഴി കണ്ടത് 77 ലക്ഷം അമേരിക്കക്കാരാണ്. അമേരിക്ക യോഗ്യത നേടിയ 2010ലും 2014ലും 15 ലക്ഷവും, 32 ലക്ഷവുമായിരുന്നു ഈ കണക്ക്.

ഓണ്‍ലൈന്‍ വഴി കളി കാണുന്നതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിലും ആരാധകര്‍ 2018 ലോക കപ്പില്‍ മുന്നിട്ടു നിന്നു. 2014ലെ ബ്രസീല്‍ ലോക കപ്പില്‍ 672 ലക്ഷം ട്വീറ്റുകളായിരുന്നു നിറഞ്ഞത്, മിനിറ്റില്‍ 61,8752 ട്വീറ്റുകള്‍. 

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന്റേയും സമൂഹമാധ്യമങ്ങളുടേയും കളികള്‍ മാറി മറിഞ്ഞു. കൊളംബിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ പെനാല്‍റ്റി ഷൂട്ടൗട്ടിന് ഇടയില്‍ ഒരു മിനിറ്റില്‍ നിറഞ്ഞത് 12,000 ട്വീറ്റുകളായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com