താരങ്ങളെ ലോക കപ്പിനയച്ച് പണം വാരി ക്ലബുകള്‍; നേട്ടത്തില്‍ മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി

ലോക കപ്പില്‍ പങ്കെടുക്കാന്‍ ഈ കളിക്കാരെ വിട്ടുനല്‍കിയതിന് ദിവസേന ഓരോ താരത്തിനും ആറ് ലക്ഷം രൂപയ്ക്ക് അടുത്താണ് ഫിഫ ക്ലബുകള്‍ക്ക് നല്‍കുന്നത്
താരങ്ങളെ ലോക കപ്പിനയച്ച് പണം വാരി ക്ലബുകള്‍; നേട്ടത്തില്‍ മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി

ലോക കപ്പ് ആവേശം പടിയിറങ്ങി. ഇനി തിരികെ ലീഗ് ഫുട്‌ബോള്‍ ആരവത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. നാല് ആഴ്ച കൂടി കഴിയുന്നതോടെ പ്രീമിയര്‍ ലീഗ് ആരംഭിക്കും. പുതിയ സീസണ്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ യൂറോപ്യന്‍ ക്ലബുകള്‍ക്ക് ലോക കപ്പിന്റെ വകയില്‍ കിട്ടിയത് എത്ര ലക്ഷം രൂപയെന്ന് അറിയണ്ടേ? 

യൂറോപ്പിലെ 384 ക്ലബുകളില്‍ നിന്നുമുള്ള കളിക്കാര്‍ റഷ്യന്‍ മണ്ണിലേക്കെത്തിയിരുന്നു. ലോക കപ്പില്‍ പങ്കെടുക്കാന്‍ ഈ കളിക്കാരെ വിട്ടുനല്‍കിയതിന് ദിവസേന ഓരോ താരത്തിനും ആറ് ലക്ഷം രൂപയ്ക്ക് അടുത്താണ് ഫിഫ ക്ലബുകള്‍ക്ക് നല്‍കുന്നത്. 

ഇംഗ്ലണ്ടിലെ ക്ലബുകളിലേക്ക് എത്തുമ്പോള്‍, ഫിഫ എല്ലാ ക്ലബുകള്‍ക്കുമായി അനുവദിച്ച 157 മില്യണ്‍ യൂറോയിലെ അഞ്ചില്‍ ഒന്ന് ഇവിടേയ്ക്ക് വരുന്നു. ലോക കപ്പിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഇംഗ്ലീഷ് ക്ലബുകള്‍ ഇവയാണ്...

1. മാഞ്ചസ്റ്റര്‍ സിറ്റി    -31 കോടി, 16 കളിക്കാര്‍
2. ചെല്‍സി        - 28 കോടി, 11 കളിക്കാര്‍
3.ടോട്ടന്‍ഹാം        - 27 കോടി, 12 കളിക്കാര്‍
4. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-23 കോടി, 11 കളിക്കാര്‍
5. ലിവര്‍പൂള്‍        -16 കോടി, ഏഴ് കളിക്കാര്‍
6. ആഴ്‌സണല്‍        - 15 കോടി, എട്ട് കളിക്കാര്‍
7. ലെയിസ്റ്റര്‍ സിറ്റി    - 14 കോടി, എട്ട് കളിക്കാര്‍
8. സ്റ്റോക്ക്            -  ഏഴ് കോടി, നാല് കളിക്കാര്‍
9. സ്വന്‍സി        -ഏഴ് കോടി, നാല് കളിക്കാര്‍
10. സതാപ്ടന്‍        - ആറ് കോടി, നാല് ളിക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com