ഫ്രാന്‍സിന്റേതിന് പകരം ഗ്രീസ്മാന്‍ ചുറ്റിയത് മറ്റൊരു രാജ്യത്തിന്റെ പതാക

ഗ്രീസ്മാന്‍ പുതച്ചിരുന്ന പതാകയിലേക്കായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ നോട്ടം
ഫ്രാന്‍സിന്റേതിന് പകരം ഗ്രീസ്മാന്‍ ചുറ്റിയത് മറ്റൊരു രാജ്യത്തിന്റെ പതാക

ലോക കിരീടം ചൂടിയതിന് ശേഷം പ്രസ് കോണ്‍ഫറന്‍സിനെത്തിയ ഗ്രീസ്മാനായിരുന്നു പലരേയും ഞെട്ടിച്ചത്. ഗ്രീസ്മാന്‍ പുതച്ചിരുന്ന പതാകയിലേക്കായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ നോട്ടം. ഫ്രാന്‍സിന്റെ പതാകയ്ക്ക് പകരം മറ്റൊരു പതാകയായിരുന്നു ഗ്രീസ്മാന്‍ ദേഹത്ത് ചുറ്റിയത്. 

ഉറുഗ്വേയോടുള്ള ഇഷ്ടം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു ഗ്രീസ്മാന്‍ അവിടെ. മീഡിയ റൂമിലേക്ക് എത്തവെ ഉറുഗ്വേനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പതാകയാണ് സംശയമേതുമില്ലാതെ വാങ്ങി ഗ്രീസ്മാന്‍ ദേഹത്ത് ചുറ്റിയത്. ലോക കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം ഉറുഗ്വേയോടുള്ള ഇഷ്ടക്കൂടുതലിനെ കുറിച്ച് ഗ്രീസ്മാന്‍ പറഞ്ഞിരുന്നു. ഉറുഗ്വേയ്‌ക്കെതിരെ ഗോളടിച്ചിട്ടും ഗ്രീസ്മാന്‍ ആഘോഷിച്ചിരുന്നില്ല.

ഗ്രീസ്മാന്‍ ഫ്രഞ്ചാണ്. ഞങ്ങള്‍ക്ക് ഉറുഗ്വേ എങ്ങിനെയാണോ അങ്ങിനെ ആയിരിക്കില്ല ഗ്രീസ്മാന് ഉറുഗ്വേ എന്നായിരുന്നു ഗ്രീസ്മാന്റെ ഉറുഗ്വേ സ്‌നേഹത്തെ തള്ളി സുവാരസ് പറഞ്ഞിരുന്നത്. എന്നാല്‍ അതൊന്നും ഗ്രീസ്മാനെ പിന്നോട്ടടിച്ചില്ല. 

ഉറുഗ്വേനിയന്‍ പരിശീലകര്‍, അത്‌ലറ്റിക്കോ മാഡ്രിഡിലെ ഉറുഗ്വേനിയന്‍ താരങ്ങളായ ഗോഡില്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള അടുപ്പം എന്നിവയാണ് ഗ്രീസ്മാന്റെ ഉറുഗ്വേയോടുള്ള സ്‌നേഹത്തിന് പിന്നില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com