ലോകകപ്പ് അടുത്തു: അടുത്ത പോള്‍ നീരാളിയാകാന്‍ അക്കിലസ് പൂച്ച

2010ലായിരുന്നു പോള്‍ നീരാളി സ്‌പെയിന്റെ ലോകകപ്പ് വിജയം പ്രവചിച്ചത്.
ലോകകപ്പ് അടുത്തു: അടുത്ത പോള്‍ നീരാളിയാകാന്‍ അക്കിലസ് പൂച്ച

ലോകകപ്പ് തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. കളി തുടങ്ങും മുന്‍പെ ആരാധകര്‍ ഇഷ്ടടീമുകളെയും പ്രഖ്യാപിക്കാറുണ്ട്. ആരാധകരുടെ പ്രവചനങ്ങളില്‍ മിക്കവാറും ഇഷ്ടടീമുകളായിരിക്കും കപ്പടിക്കുക. എന്നാല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന പ്രവചനങ്ങളുമായിട്ടാണ് പോള്‍ എന്ന് പേരുള്ള ഒരു നീരാളി ഫുട്‌ബോള്‍ വിജയം പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയത്. സ്‌പെയിന്റെ ലോകകപ്പ് വിജയമെല്ലാം ഇത് കിറുകൃത്യമായിട്ടായിരുന്നു പ്രവചിച്ചത്. 

2010ലായിരുന്നു പോള്‍ നീരാളി സ്‌പെയിന്റെ ലോകകപ്പ് വിജയം പ്രവചിച്ചത്. ഇതുകൊണ്ടൊക്കെത്തന്നെ നീരാളിയുടെ മരണം കളിയാരാധകരെ ഏറെ ദു:ഖിപ്പിച്ചു. എന്നാല്‍ ഇത്തവണ ആരാധകര്‍ക്ക് കപ്പ് ആരടിക്കുമെന്ന് നിര്‍ണ്ണയിക്കാന്‍ പുതിയൊരാളെ കിട്ടിയിട്ടുണ്ട്. ഒരു തടിയന്‍ പൂച്ചയാണത്. 'അക്കില്ലസ്' എന്ന് പേരുള്ള ഈ പൂച്ച ബധിരനാണ്.  എന്നാല്‍ 2017 ലെ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളെ കിറുകൃത്യമായി പ്രവചിച്ച ചരിത്രമുണ്ട് അക്കില്ലസിന്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ അന്തേവാസിയാന് ഈ വെളുമ്പന്‍. അവിടെ നെഞ്ചുവിരിച്ച് തലയെടുപ്പോടെ നടപ്പുണ്ട് ഈ മാര്‍ജ്ജാര വീരന്‍. 

2018 ലെ ലോകകപ്പ് ഫുഡ്‌ബോള്‍ വിജയി ആരാണെന്ന് പ്രവചിക്കാന്‍ ചുവന്ന നിറമുള്ള ജേഴ്‌സിയണിഞ്ഞ് അക്കില്ലസ് എത്തും. അക്കില്ലസിന് ഭക്ഷണം വിളമ്പിയിരിക്കുന്ന ബൗളില്‍ രണ്ടു രാജ്യങ്ങളുടെ പതാകയും ഒപ്പം വെച്ചിരിക്കും.  ഏതു രാജ്യത്തിന്റെ പതാകയുള്ള ബൗളിനടുത്തേക്കാണോ ഈ പ്രവാചകന്‍ പൂച്ച നീങ്ങുന്നത്, ആ രാജ്യത്തെയായിരിക്കും വിജയായായി പ്രഖ്യാപിക്കുക. ഇപ്പോള്‍ ലോകകപ്പിലെ മത്സരക്രമങ്ങളും ടീമുകളെക്കുറിച്ചും പഠിക്കുന്ന തിരക്കിലാണ് അക്കില്ലസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com