അന്ന് എന്നെ കരയിച്ച വ്യക്തി ഇന്ന് ചിരിപ്പിക്കുന്നു; റാമോസിന്റെ പരിഹാസത്തിനെതിരെ തിരിച്ചടിച്ച് സല

ലോക കപ്പ് കളിക്കാന്‍ എനിക്ക് സാധ്യതയുണ്ട് എന്ന് പറയുക കൂടിയല്ലെ റാമോസ് ചെയ്തതെന്നും സല ചോദിക്കുന്നു
അന്ന് എന്നെ കരയിച്ച വ്യക്തി ഇന്ന് ചിരിപ്പിക്കുന്നു; റാമോസിന്റെ പരിഹാസത്തിനെതിരെ തിരിച്ചടിച്ച് സല

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റ് വീണെങ്കിലും വേദന സംഹാരികളായ ഇഞ്ചക്ഷനുകളിലൂടെ സലയ്ക്ക് തുടര്‍ന്ന് കളിക്കാമായിരുന്നു എന്ന റയല്‍ നായകന്‍ റാമോസിന്റെ പ്രതികരണത്തിന് മറുപടിയുമായി സല. തമാശയാണത്, ഒരിക്കല്‍ നമ്മെ കരയിപ്പിച്ച വ്യക്തി പിന്നീട് നമ്മെ ചിരിപ്പിക്കുമ്പോള്‍ എല്ലാം ശരിയായി എന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. അത് തന്നെ ഇപ്പോഴും പറയുന്നു എന്നാണ് ഈജിപ്ത്യന്‍ മെസി റാമോസിന് നല്‍കുന്ന മറുപടി. 

ലോക കപ്പ് കളിക്കാന്‍ എനിക്ക് സാധ്യതയുണ്ട് എന്ന് പറയുക കൂടിയല്ലെ റാമോസ് ചെയ്തതെന്നും സല ചോദിക്കുന്നു. റാമോസുമായുള്ള കൂട്ടിയിടി മനപൂര്‍വമായിരുന്നുവോ എന്ന ചോദ്യത്തിന്, എനിക്കറിയില്ല, ചിലപ്പോള്‍ ആയിരിക്കും എന്നായിരുന്നു സലയുടെ മറുപടി.

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം റാമോസ് എനിക്ക് സന്ദേശം അയച്ചു എന്നത് സത്യമാണ്. എന്നാല്‍ ഞാന്‍ ഒക്കെ ആണ് എന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. എന്റെ കരിയറിലെ ഏറ്റവും കടുപ്പമേറിയ നിമിഷമായിരുന്നു അത്. എനിക്ക് പരിക്കിന്റെ വേദനയുണ്ടായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നഷ്ടപ്പെടുന്നു എന്ന നിരാശയായിരുന്നു എന്നെ ഏറെ വേദനിപ്പിച്ചത്. തൊട്ടുപിന്നാലെ ലോക കപ്പ് നഷ്ടപ്പെടുമോ എന്ന ചിന്തയും എന്നില്‍ കടന്നു കൂടി. അത് എന്നെ തകര്‍ത്തു കളഞ്ഞുവെന്നും സല പറയുന്നു. 

സലയെ ലോക കപ്പില്‍ കാണുന്നതിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് അനുകൂലമായ വാര്‍ത്തയും സല നല്‍കുന്നു. ഞാന്‍ സുഖപ്പെട്ടുവരികയാണ്. ഉറുഗ്വേയ്‌ക്കെതിരെ കളിക്കാന്‍ സാധിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ആ സമയം എത്തുമ്പോള്‍ മാത്രമേ എന്ത് സംഭവിക്കൂ എന്ന് പറയാനാവുകയുള്ളെന്നും സല പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com