റഷ്യയില്‍ ഞാന്‍ മെസിക്കൊപ്പം നില്‍ക്കും, പക്ഷേ കപ്പുയര്‍ത്തുക അവരല്ല; ദാദയുടെ ലോക കപ്പ് വിലയിരുത്തലുകള്‍

ലോക കപ്പ് ആവേശം നിറയുമ്പോള്‍ റഷ്യയില്‍ താന്‍ ആര്‍ക്കൊപ്പമാണെന്ന് പറയുകയാണ് ദാദ
റഷ്യയില്‍ ഞാന്‍ മെസിക്കൊപ്പം നില്‍ക്കും, പക്ഷേ കപ്പുയര്‍ത്തുക അവരല്ല; ദാദയുടെ ലോക കപ്പ് വിലയിരുത്തലുകള്‍

ക്രിക്കറ്റിനോട് മാത്രമല്ല തന്റെ സ്‌നേഹം എന്ന ഇന്ത്യന്‍ മുന്‍ നായകന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമയായി ദാദ രാജ്യത്തെ ഫുട്‌ബോള്‍ ആവേശത്തിനൊപ്പം ചേരുന്നു. ലോക കപ്പ് ആവേശം നിറയുമ്പോള്‍ റഷ്യയില്‍ താന്‍ ആര്‍ക്കൊപ്പമാണെന്ന് പറയുകയാണ് ദാദ. 

റഷ്യയില്‍ ബ്രസീലിനൊപ്പമാണ് ഞാന്‍. പക്ഷേ ലോക കപ്പില്‍ അര്‍ജന്റീനിയന്‍ ഇതിഹാസം മെസിയുടെ ബൂട്ടില്‍ നിന്നും വിരിയുന്ന മാന്ത്രീകത കാണുവാനാണ് തന്റെ കാത്തിരിപ്പെന്നും ഗാംഗുലി പറയുന്നു. 

മെസിയിലേക്കാണ് എന്റെ നോട്ടം. ഒരു ലോക കപ്പ് മെസിക്കരികിലേക്ക് എത്തിയിട്ടില്ല. ഇത് അദ്ദേഹത്തിന് പ്രധാനപ്പെട്ട ലോക കപ്പായിരിക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. ബ്രസീലിന് പുറമെ അര്‍ജന്റീന, ജര്‍മ്മനി എന്നീ ടീമുകള്‍ക്കാണ് റഷ്യയില്‍ ദാദ സാധ്യത കല്‍പ്പിക്കുന്നത്. 

ക്രിക്കറ്റിലേക്ക് വരുമ്പോള്‍, ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അര്‍ജുന്‍ തെണ്ടുല്‍ക്കറിന് ഗാംഗുലി ആശംസ നേരുന്നു. അര്‍ജുന്‍ കളിക്കുന്നത് ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. അവന്‍ നന്നായി ചെയ്യുന്നുണ്ടെന്നാണ് വിശ്വാസമെന്ന് ഗാംഗുലി പറയുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ് ലിക്കും കൂട്ടര്‍ക്കും തന്നെയാണ് മുന്‍തൂക്കം. ദക്ഷിണാഫ്രിക്കയില്‍ കളിച്ചത് പോലെ ഇംഗ്ലണ്ടിലും കളിക്കാനായാല്‍ ഇന്ത്യ ഇംഗ്ലണ്ടിലും ജയം വാരുമെന്ന് ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com