അര്‍ജന്റീനയ്ക്ക് ഭീഷണിയായ അഞ്ച് ടീമുകള്‍ ഇവരാണെന്ന് മെസി; വിരമിക്കല്‍ സൂചനകളും തള്ളുന്നു

ആത്മവിശ്വാസത്തോടെ റഷ്യയിലേക്കെത്തുന്ന ടീമുകള്‍ പലതുണ്ട്. നല്ല കളിക്കാരും, നന്നായി കളിച്ചതിന്റെ മികവും അവര്‍ക്ക മുന്‍തൂക്കം നല്‍കുന്നു
അര്‍ജന്റീനയ്ക്ക് ഭീഷണിയായ അഞ്ച് ടീമുകള്‍ ഇവരാണെന്ന് മെസി; വിരമിക്കല്‍ സൂചനകളും തള്ളുന്നു

ജൂലൈ പതിനഞ്ചിന് ലോക കിരീടം മെസിയുടെ കൈകളിലൂടെ ആകാശത്തേക്ക് ഉയരുന്നത് കാണുവാനുള്ള കാത്തിരിപ്പിലാണ് അര്‍ജന്റീനയുടേയും മെസിയുടേയും ആരാധകര്‍. റഷ്യന്‍ മണ്ണിലേക്കെത്തിയ മെസിയിപ്പോള്‍ തങ്ങള്‍ക്ക് ഭീഷണി തീര്‍ക്കുന്ന എതിരാളികളെ കുറിച്ച് മനസ് തുറക്കുകയാണ്. 

ബ്രസീല്‍, ജര്‍മ്മനി, സ്‌പെയിന്‍,ഫ്രാന്‍സ്, ബെല്‍ജിയം എന്നീ ടീമുകളെയാണ് അര്‍ജന്റീനയ്ക്ക് ഭീഷണിയായി മെസി മുന്നില്‍ വയ്ക്കുന്നത്. ആത്മവിശ്വാസത്തോടെ റഷ്യയിലേക്കെത്തുന്ന ടീമുകള്‍ പലതുണ്ട്. നല്ല കളിക്കാരും, നന്നായി കളിച്ചതിന്റെ മികവും അവര്‍ക്ക മുന്‍തൂക്കം നല്‍കുന്നു. കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തില്‍ ഇംഗ്ലണ്ടിനെ പരിഗണിക്കാനും മെസി തയ്യാറല്ല. 

നല്ല കളിക്കാരുടെ കാര്യത്തില്‍ അര്‍ജന്റീന പിന്നിലല്ല. കഴിഞ്ഞ ലോക കപ്പിന്റെ പരിചയ സമ്പത്തും ഞങ്ങള്‍ക്കുണ്ടെന്ന മെസി പറയുന്നു. ലോക കപ്പിന് ശേഷം താന്‍ വിരമിക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളും ഫുട്‌ബോള്‍ മിശിഹ തള്ളുന്നു. അര്‍ജന്റീന കിരീടം ഉയര്‍ത്തിയാലും ഇല്ലെങ്കിലും ഞാന്‍ കളി തുടരും. 

തുടര്‍ന്നും ജയിക്കുക എന്നത് തന്നെയാണ് പ്രധാന കാര്യം. ക്ലബിന് വേണ്ടി നിരവധി കിരീടങ്ങള്‍ ഞാന്‍ നേടി. അതിന് ശേഷം വരുന്ന സീസണിലും കളിക്കളത്തിലിറങ്ങുമ്പോള്‍ അതേ പ്രചോദനം തന്നെയാണ് ഉള്ളത്, ജയിക്കുക എന്നത്. ലോക കപ്പിന്റെ കാര്യത്തിലും അങ്ങിനെ തന്നെയാണ്. ഞാന്‍ ഒന്നിലും മാറ്റം വരുത്തില്ലെന്ന് മെസി പറയുന്നു. 

നാല് തവണയാണ് മെസി അര്‍ജന്റീനയ്ക്ക് വേണ്ടിയിറങ്ങിയ ഫൈനലുകളില്‍ തോറ്റുമടങ്ങിയത്. മൂന്ന് കോപ്പ അമേരിക്ക ഫൈനലും 2014ലെ ലോക കപ്പ് ഫൈനലും. 1993ലെ കോപ്പ അമേരിക്ക ജയത്തിന് ശേഷം മറ്റൊരു പ്രധാന നേട്ടം അര്‍ജന്റീനിയന്‍ ടീമിന് ഇതുവരെ നേടാനായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com