യഥാര്‍ഥ മനുഷ്യര്‍ ഫുട്‌ബോള്‍ കളിക്കില്ല, പറയുന്നത് ടെന്നീസ് താരം

ലോകം ഫുട്‌ബോള്‍ ലഹരിയിലേക്ക് വീഴുകയാണെങ്കിലും ഒസ്‌ട്രേലിയന്‍ മുന്‍ ടെന്നീസ് താരത്തിന് പക്ഷേ ഫുട്‌ബോളിനെ അങ്ങീകരിക്കാന്‍ വയ്യ
യഥാര്‍ഥ മനുഷ്യര്‍ ഫുട്‌ബോള്‍ കളിക്കില്ല, പറയുന്നത് ടെന്നീസ് താരം

ലോകം ഫുട്‌ബോള്‍ ലഹരിയിലേക്ക് വീഴുകയാണെങ്കിലും ഒസ്‌ട്രേലിയന്‍ മുന്‍ ടെന്നീസ് താരത്തിന് പക്ഷേ ഫുട്‌ബോളിനെ അങ്ങീകരിക്കാന്‍ വയ്യ. ഒരു യഥാര്‍ഥ മനുഷ്യന്‍ ഫുട്‌ബോള്‍ കളിക്കില്ലെന്നാണ് ലോക കപ്പിന്റെ തലേന്ന് പാറ്റ് കാഷ് പറയുന്നത്. 

350ാം മത്സരത്തിനിറങ്ങിയ ഓട്രേലിയന്‍ റൂള്‍സ് താരം ഷോണ്‍ ബര്‍ഗ്യോണിനെ ചൂണ്ടിയാണ് ഫുട്‌ബോളിനേക്കാള്‍ കഠിനമാണ് ഞങ്ങളുടെ രാജ്യത്തെ ഏറ്റവും പ്രചാരമുള്ള കളിയെന്ന് പാറ്റ് കാഷ് പറയുന്നത്. ലോക കപ്പ് അടുത്തിരിക്കുന്നു. യഥാര്‍ഥ പുരുഷന്മാരുടെ കളിയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഇതാ, സില്‍ക്ക് എന്ന് അദ്ദേഹത്തെ വെറുതെ വിളിക്കുന്നതല്ലെന്നും പാറ്റ് ട്വീറ്ററില്‍ കുറിക്കുന്നു. 

ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച റൂല്‍സ് കളിക്കാരനായിട്ടാണ് ബര്‍ഗോയ്‌നെ പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ബര്‍ഗോയ്‌നെ മുന്നില്‍ നിര്‍ത്തി ഫുട്‌ബോളിനെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ പാറ്റിന് സമൂഹമാധ്യമങ്ങളില്‍ നിന്നും പുറത്തു നിന്നും പ്രതിഷേധം നേരിടേണ്ടി വന്നു. 

ശനിയാഴ്ച ഫ്രാന്‍സിനെ നേരിട്ട ഓസ്‌ട്രേലിയ തങ്ങളുടെ ലോക കപ്പ് പോരാട്ടത്തിന് തുടക്കമിടാന്‍ ഇരിക്കവെയാണ് രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളെ പ്രകോപിപ്പിച്ച് ടെന്നീസ് താരത്തിന്റെ ട്വീറ്റ് വരുന്നത്. വിംബിള്‍ഡന്‍ ജയിച്ച സമയത്ത് ഞങ്ങള്‍ നിങ്ങളേയും പിന്തുണച്ചിരുന്നു. ഇപ്പോള്‍ ഫുട്‌ബോളിനെ കളിയാക്കുന്നതിലൂടെ നിങ്ങളോട് വെറുപ്പ് തോന്നുകയാണ്. ഓസ്‌ട്രേലിയക്കാരന്‍ എന്ന് അഭിമാനിക്കുന്നു എങ്കില്‍ നിങ്ങള്‍ നമ്മുടെ ദേശീയ ടീമിനെ പിന്തുണയ്ക്കുകയല്ലേ വേണ്ടതെന്നും പാറ്റിന് നേര്‍ക്ക് പ്രമുഖ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് എഴുത്തുകാരനായ റേ ഗാറ്റ് ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com