വീഡിയോ റിവ്യൂവിലുടെ ആദ്യ പെനാല്‍റ്റി; ആഹ്ലാദം നീണ്ടുനിന്നത് നാലുമിനിറ്റ് മാത്രം

റഷ്യന്‍ ലോകകപ്പില്‍ വീഡിയോ റിവ്യൂവിലുടെ പെനാല്‍റ്റി വിധിച്ച ആദ്യ മത്സരമെന്ന റെക്കോഡ് ഇനി ഫ്രാന്‍സ്- ഓസ്‌ട്രേലിയ മത്സരത്തിന്.
വീഡിയോ റിവ്യൂവിലുടെ ആദ്യ പെനാല്‍റ്റി; ആഹ്ലാദം നീണ്ടുനിന്നത് നാലുമിനിറ്റ് മാത്രം

കസാന്‍: റഷ്യന്‍ ലോകകപ്പില്‍ വീഡിയോ റിവ്യൂവിലുടെ പെനാല്‍റ്റി വിധിച്ച ആദ്യ മത്സരമെന്ന റെക്കോഡ് ഇനി ഫ്രാന്‍സ്- ഓസ്‌ട്രേലിയ മത്സരത്തിന്. കളിയുടെ 57-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ ഗ്രീസ്മാനെ വീഴ്ത്തിയത് ഫ്രാന്‍സ് ചോദ്യം ചെയ്തു. തുടര്‍ന്ന് വീഡിയോ റിവ്യൂ റഫറി അനുവദിക്കുകയായിരുന്നു. വീഡിയോ റിവ്യൂവില്‍ ഫ്രാന്‍സിന്റെ വാദം ശരിയെന്ന് തെളിഞ്ഞതോടെ റഫറി പെനാല്‍റ്റി അനുവദിച്ചു. പെനാല്‍റ്റിയില്‍ ആദ്യ ഗോള്‍ നേടി ഗ്രീസ്മാന്‍ തന്നെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു.

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ പെനാല്‍റ്റിയുടെ മുന്നിലെത്തിയ ഫ്രാന്‍സിന് മിനിറ്റുകള്‍ക്കുളളില്‍ പെനാല്‍റ്റിയിലുടെ തന്നെ ഓസ്‌ട്രേലിയ തിരിച്ചടി നല്‍കി.  61 -ാം മിനിറ്റിലായിരുന്നു ഓസ്‌ട്രേലിയയുടെ ഗോള്‍. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ യെഡിനാക്കാണ് ഓസ്‌ട്രേലിയയുടെ സമനില ഗോള്‍ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com